in ,

LOLLOL

ഉണ്ട്, പക്ഷെ ഇല്ല. ലേലത്തിൽ പേര് കൊടുത്തു എങ്കിലും കളിക്കാൻ ആർച്ചർ വരില്ല!

പരിക്കുകളുടെ തോഴനായ ജോഫ്രാ ആർച്ചർ ഇത്തവണ ലേലത്തിന് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടതല്ല. പക്ഷേ ഒടുവിൽ ബിസിസിഐ പുറത്തുവിട്ട അന്തിമ പട്ടികയിൽ ഈ ഇംഗ്ലണ്ട് പേസറുമുണ്ട്! പക്ഷെ ട്വിസ്റ്റ് അവിടെയല്ല, പരിക്കിൽ നിന്നും പൂർണമായും റിക്കവർ ചെയ്യാത്ത ജോഫ്രാ ആർച്ചർ ഇത്തവണ കളിക്കാൻ എത്തിയേക്കില്ല. അടുത്ത സീസണുകളിൽ അവൈലബിൾ ആവും എന്ന് പറയപ്പെടുന്നു എങ്കിലും ഇപ്പോൾ അവസാന നിമിഷം ലേലത്തിലേക്ക് വന്നതിന്റെ കാരണവും വ്യക്തമല്ല

മണ്ടൻ തീരുമാനം?

നിലവിൽ ഇന്റർനാഷണൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളേർസിൽ ഒരാളാണ് ജോഫ്രാ ആർച്ചർ. ലേലത്തിൽ പൊന്നുംവില കൊടുത്ത് സ്വന്തമാക്കാൻ ടീമുകൾ റെഡിയാണ്, പക്ഷെ കളിക്കാൻ എത്താത്ത പ്ലയറിന് വേണ്ടി എത്ര രൂപ ചിലവാക്കും? അത് എങ്ങനെ മുതലാവും? ഈ കാരണങ്ങൾ കൊണ്ട് തന്നെ ആർച്ചർക്ക് ലഭിക്കുന്ന തുക കുറയും. അതേ സമയം അടുത്ത സീസണിന് മുന്നേ നടക്കുന്ന മിനി ലേലത്തിൽ ആണെങ്കിൽ ആർച്ചറിന് വേണ്ടി കോടികൾ എറിയാൻ ടീമുകൾ ഉണ്ടാവും – ഒരുപക്ഷേ സകല ലേല റെക്കോഡുകളും തകർക്കാൻ ആർച്ചറിന് കഴിഞ്ഞേക്കും! അതായത് ഈ ലേലത്തിൽ പങ്കെടുക്കുന്നത് സാമ്പത്തികമായി ആർച്ചറിന് നഷ്ടം ആണ്!

‘സ്മാർട്ട് മൂവ്’ എന്ന് വിലയിരുത്തൽ.

അവസാന നിമിഷം ആർച്ചർ ലേലത്തിലേക്ക് എത്തിയത് ആരുടെയോ കുരുട്ടുബുദ്ധി ആണെന്നാണ് സോഷ്യല്‍ മീഡിയകളിലെ ക്രിക്കറ്റ് ആരാധകർ വിലയിരുത്തുന്നത്. മേൽ പറഞ്ഞ കാര്യങ്ങൾ കൊണ്ട് തന്നെ ആർച്ചറിന് ഈ ലേലത്തിൽ അത്ര ഡിമാന്റ് ഉണ്ടാവില്ല. അതായത് ലക്ഷ്യം വച്ച് വന്നാൽ ചെറിയ തുകക്ക് ഇത്രയും ക്വാളിറ്റിയുള്ള ഒരു പ്ലയറെ വാങ്ങി പോവാം! ഭാവിയിലേക്ക് ഒരു മികച്ച ഇൻവെസ്റ്റ്മെന്റ്!

ലേലം ആവേഷകരം ആവും.

ലേലത്തിൽ എത്തുന്നുണ്ട് എങ്കിലും പ്രധാന വിഭാഗങ്ങളിൽ ആർച്ചറുടെ പേര് വിളിക്കില്ല. ഒടുവിലെ ‘ആക്സിലറേറ്റഡ്’ സെഷനിൽ ആവും ആർച്ചർ എത്തുക. ചുളുവിലക്ക് കിട്ടിയാൽ സ്ക്വാഡിലേക്ക് എത്തിക്കാൻ റെഡിയായി എത്തുന്ന ടീമുകളെ അതിന് സമ്മതിക്കാൻ മറ്റ് ടീമുകൾ തയ്യാറാവില്ല എന്നത് തീർച്ചയാണ്. ലേലത്തുക വർദ്ധിപ്പിക്കാൻ അവർ തീർച്ചയായും ശ്രമിക്കും! അതായത് എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയില്ല എന്ന് സാരം.

ശ്രദ്ധിക്കേണ്ട കാര്യം!

ആർച്ചറെ സ്വന്തമാക്കുന്ന ടീമിന് 2022 സീസണിൽ അയാൾക്ക് പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല. അതായത് എട്ട് ഓവർസീസ് താരങ്ങൾക്ക് പകരം ഏഴ് പേരുമായി കളിക്കേണ്ടി വരും ആ ടീമിന്! ഇത് ഒരുപക്ഷേ ഒരു തലവേദന ആയി ഭവിക്കാം! എന്നാലും ആ റിസ്ക് എടുക്കാൻ തയാറായി ആരെങ്കിലും എത്തും എന്ന് തന്നെ പ്രതീക്ഷിക്കപ്പെടുന്നു.

ഈ മാസം 12,13 തീയതികളില്‍ ആണ് ലേലം നടക്കുക. 590 പേരുടെ ചുരുക്ക പട്ടികയിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളും ആണ് ഉള്ളത്. ഓസ്ട്രേലിയയിൽ നിന്നാണ് ഏറ്റവുമധികം ഓവർസീസ് പേരുകൾ ഉള്ളത്, 47 പേർ! വെസ്റ്റ് ഇൻഡീസ് (34), സൗത്ത് ആഫ്രിക്ക (33) ഇംഗ്ലണ്ട് (24) ന്യൂസിലാന്റ് (24), ശ്രീലങ്ക (23) എന്നിങ്ങനെ പോവുന്നു ലിസ്റ്റ്. സിംബാബ്വെ, നേപാൾ, അമേരിക്ക എന്നിവടങ്ങളില്‍ നിന്നും ഒരോ താരങ്ങളുണ്ട്!

വിന്റർ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും മികച്ച കൂടുമാറ്റങ്ങൾ..

ബ്രസീലും അർജന്റീനയും നാളെയിറങ്ങുന്നു..