in

ബ്രസീലും അർജന്റീനയും നാളെയിറങ്ങുന്നു..

അർജന്റീനയുടെ മത്സരം ഇന്ത്യൻ സമയം രാവിലെ 5 മണി മുതൽ ആരംഭിക്കും. ബ്രസീലിന്റെ മത്സരം ഇന്ത്യൻ സമയം രാവിലെ ആറു മണി മുതൽ. മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണമി

Messi and Neymar

ബ്രസീലും അർജന്റീനയും നാളെയിറങ്ങുന്നു.അർജന്റീന കൊളംബിയും ബ്രസീൽ പരാഗ്വയും നേരിടും. അർജന്റീനയുടെ മത്സരം ഇന്ത്യൻ സമയം രാവിലെ 5 മണി മുതൽ ആരംഭിക്കും. ബ്രസീലിന്റെ മത്സരം ഇന്ത്യൻ സമയം രാവിലെ ആറു മണി മുതൽ. മത്സരങ്ങൾ ഇന്ത്യയിൽ സംപ്രേഷണമില്ല.

Messi and Neymar

28 മൽസരങ്ങളുടെ അപരാചിത കുതിപ്പുമായി അർജന്റീന കുതിക്കുമ്പോൾ തപ്പി തടഞ്ഞു കിതച്ചു കൊണ്ടിരിക്കുന്ന കൊളംബിയക്ക് കാര്യങ്ങൾ എളുപ്പമാവില്ല.മെസ്സി ഇല്ലെങ്കിലും അർജന്റീന ശക്തരാണ്.ഏയ്‌ഞ്ചൽ ഡി മരിയയിലും ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിലുമാണ് അർജന്റീനയുടെ പ്രതീഷ.നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ അർജന്റീന മേഖലയിൽ ബ്രസീലിന് പുറകിൽ 32 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.17 പോയിന്റുമായി കൊളംബിയ ആറാം സ്ഥാനത്തും.

തുടർ സമനിലകൾക്ക് ശേഷം ഒരു വിജയം തേടിയാണ് ബ്രസീൽ പരാഗ്വയ്ക്ക് എതിരെ ഇറങ്ങുന്നത്.നെയ്മർ ഇല്ലെങ്കിലും ബ്രസീൽ നിര ശക്തമാണ്. തിയഗോ സിൽവക്ക് വിശ്രമം അനുവദിച്ചേക്കും. ക്യൂട്ടീനോയിലും വിനിഷ്യസിലുമാണ് ബ്രസീലിന്റെ പ്രതീഷ.നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ച ബ്രസീൽ മേഖലയിൽ 36 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. മറുവശത്തു പരാഗ്വയ്‌ 13 പോയിന്റുകളുമായി ഒൻപതാം സ്ഥാനത്തും

ഉണ്ട്, പക്ഷെ ഇല്ല. ലേലത്തിൽ പേര് കൊടുത്തു എങ്കിലും കളിക്കാൻ ആർച്ചർ വരില്ല!

റൊണാൾഡോയുടെ സൈനിങ് പരാജയമെന്ന് യുണൈറ്റഡ് മുൻ താരം..