in ,

OMGOMG CryCry AngryAngry

വീഡിയോ -കളി തോറ്റതിന് പിന്നാലെ മരണ ഭൂമിയായി ഫുട്ബോൾ മൈതാനം..

ഇന്തോനേഷ്യയിലെ മലംഗിലെ കഞ്ചുരുഹാൻ സ്റ്റേഡിയത്തിൽ ക്ലബ്ബുകളായ അരേമയും പെർസെബയയും തമ്മിൽ നടന്ന ഇന്തോനേഷ്യൻ ലിഗ 1 ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ കലാപത്തിൽ നൂറിലധികം ഫുട്ബോൾ ആരാധകർ മരിച്ചതായി റിപ്പോർട്ട്.

ഇന്തോനേഷ്യയിലെ മലംഗിലെ കഞ്ചുരുഹാൻ സ്റ്റേഡിയത്തിൽ ക്ലബ്ബുകളായ അരേമയും പെർസെബയയും തമ്മിൽ നടന്ന ഇന്തോനേഷ്യൻ ലിഗ 1 ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ കലാപത്തിൽ നൂറിലധികം ഫുട്ബോൾ ആരാധകർ മരിച്ചതായി റിപ്പോർട്ട്.

ഇന്തോനേഷ്യൻ ലീഗ് വണ്ണിൽ ഈസ്റ്റ്‌ ജാവ ഡെർബിയിൽ തങ്ങളുടെ എതിരാളികളായ അരീമയെ 3-2 ന് പെർസെബയ പരാജയപ്പെടുത്തിയതോടെയാണ് ഹോം സ്റ്റേഡിയത്തിൽ നിന്നും അരീമ ഫാൻസ്‌ മൈതാനത്തിറങ്ങിയത്.

തുടർന്നുണ്ടായ തിക്കിനും തിരക്കിനുമിടയിൽ പെട്ടാണ് 130-നടുത്തു വരുന്ന ആരാധകർ മരണപ്പെട്ടതും 200-ന് മുകളിൽ ആരാധകർക്ക് പരിക്ക് ഏൽക്കുകയു ചെയ്തത്. ഇതിനിടെ പോലീസ് കലാപകരികൾക്കെതിരെ കണ്ണീർവാതകം പ്രയോഗിച്ചതും സാഹചര്യം രൂക്ഷമാക്കി.

ഇതോടെ ഇന്തോനേഷ്യൻ ലീഗ് വണ്ണിലെ ഈയാഴ്ച നടക്കാനിരിക്കുന്ന മത്സരങ്ങൾ മാറ്റിവെക്കുകയും അരീമ ക്ലബ്ബ്‌ സീസണിൽ ഒരു ഹോം മത്സരത്തിനു പോലും സാക്ഷ്യം വഹിക്കില്ലെന്നും ഇന്തോനേഷ്യൻ ഫുട്ബോൾ അസോസിയേഷൻ പറഞ്ഞു.

ഇന്തോനേഷ്യയിലെ പ്രാദേശിക വാർത്ത ചാനലുകൾ പുറത്തുവിട്ട വീഡിയോകളിൽ മത്സരം തോറ്റതിന് ശേഷം ആരാധകർ ഗ്രൗണ്ടിലേക്കിറങ്ങുകയും മൈതാനം കയ്യടക്കാൻ ശ്രമിക്കുകയും തുടർന്ന് പോലീസ് ഇടപെടുകയും ചെയ്യുന്ന ദൃശ്യങ്ങൾ വ്യക്തമാണ്.

ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കലിപ്പടക്കും?കാരണങ്ങൾ ഇതാ..

ബ്ലാസ്റ്റേഴ്‌സ് ടീമിന് ഇതുവരെ ഇല്ലാതിരുന്നത് അവനെ പോലെയൊരു കിടിലൻ താരത്തെയാണ്..