in

LOVELOVE LOLLOL OMGOMG CryCry

അഗ്യൂറോയ്ക്ക് ആദരവ് നൽകുവാൻ അർജൻറീന ഫുട്ബോൾ അസോസിയേഷൻ ചരിത്രപരമായ തീരുമാനം എടുക്കുന്നു…

അർജന്റീന U20 ടീമിനൊപ്പം രണ്ടു തവണ ലോകകപ്പ് കിരീടം നേടിയിട്ടുള്ള അഗ്യൂറോ 2007ൽ ടൂർണമെന്റിലെ ടോപ് സ്കോററായിരുന്നു. ഇതിനു പുറമെ 2008ലെ ഒളിമ്പിക് സ്വർണവും നേടിയിട്ടുള്ള താരം ഇക്കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന ടീമിന്റെ ഭാഗമായി നിരവധി വർഷങ്ങൾക്കു ശേഷമുള്ള കിരീടനേട്ടത്തിൽ പങ്കാളിയായിരുന്നു.

അർജൻറീന ഫുട്ബോൾ ആരാധകരുടെ ഹൃദയങ്ങളിലാണ് അഗ്യൂറോ എന്ന താരത്തിനു സ്ഥാനം. എന്നാൽ അവരെല്ലാം കണ്ണീരണിയിച്ചു കൊണ്ടായിരുന്നു അദ്ദേഹം എന്നെന്നേക്കുമായി കളിക്കളത്തോട് വിടപറഞ്ഞത്. എന്നാൽ അദ്ദേഹത്തിന് അങ്ങനെ വെറും കയ്യോടെ മടക്കി വിടുവാൻ അർജൻറീനയുടെ ഫുട്ബോൾ അസോസിയേഷൻ തയ്യാറല്ല. വളരെ മഹത്തായ ഒരു ആദരവ് തന്നെയാണ് അവർ അദ്ദേഹത്തിന് നൽകുന്നത്.

സമകാലിക ഫുട്ബോളിൽ മറ്റൊരു ഫുട്ബോൾ താരത്തിന് പോലും സ്വപ്നം കാണുവാൻ കഴിയാത്തത്ര വളരെ വലിയ ഒരു ആദരവാണ് അർജൻറീന ഫുട്ബോൾ അസോസിയേഷൻ അദ്ദേഹത്തിന് ഒരുക്കിയിരിക്കുന്നത്. അർജന്റീനയിലെ ടോപ് ടയർ ലീഗായ കോപ്പ അർജന്റീനയിലെ ടോപ് സ്കോറർക്കുള്ള പുരസ്‌കാരം ഇനി മുതൽ ‘സെർജിയോ കുൻ അഗ്യൂറോ’ അവാർഡ് എന്ന പേരിലേക്ക് നാമകരണം ചെയ്യുവാൻ ആണ് അവർ തീരുമാനിച്ചിരിക്കുന്നത്.

Ageuro and Messi

അർജന്റീന U20 ടീമിനൊപ്പം രണ്ടു തവണ ലോകകപ്പ് കിരീടം നേടിയിട്ടുള്ള അഗ്യൂറോ 2007ൽ ടൂർണമെന്റിലെ ടോപ് സ്കോററായിരുന്നു. ഇതിനു പുറമെ 2008ലെ ഒളിമ്പിക് സ്വർണവും നേടിയിട്ടുള്ള താരം ഇക്കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന ടീമിന്റെ ഭാഗമായി നിരവധി വർഷങ്ങൾക്കു ശേഷമുള്ള കിരീടനേട്ടത്തിൽ പങ്കാളിയായിരുന്നു.

അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ ക്ലൗഡിയോ ടാപിയ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ അപ്രതീക്ഷിതമായി ഫുട്ബോൾ കളത്തോടു വിട പറയേണ്ടി വന്ന അഗ്യൂറോക്കുള്ള ആദരവ് പ്രകടിപ്പിച്ച് ലീഗിലെ ടോപ് സ്‌കോറർ അവാർഡിന്റെ പേരു മാറ്റുമെന്ന് അറിയിച്ചത്. അടുത്ത സീസൺ മുതലാണ് ലീഗിലെ ഗോൾ വേട്ടക്കാരന് അഗ്യൂറോയുടെ പേരിലുള്ള പുരസ്‌കാരം നൽകിത്തുടങ്ങുക.

PSG-ക്കൊപ്പം റെഡ് കാർഡ് നേടി, ശേഷം സെർജിയോ റാമോസ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്…

അവർ നാല് പേരാണ് ഇവാന്റെ വജ്രായുധങ്ങൾ, എതിരാളികളുടെ കഴുത്തറുത്ത് ചോര കുടിക്കുന്ന ചെകുത്താന്മാർ…