2021 കലണ്ടർ വർഷത്തിലെ തങ്ങളുടെ അവസാനമത്സരത്തിൽ ഫ്രഞ്ച് ലീഗിലെ 19 സ്ഥാനക്കാരായ എഫ്സി ലോറിയന്റിനെ അവരുടെ മൈതാനത്തു നേരിടാനിറങ്ങിയ പാരിസ് സെന്റ് ജർമയിന് 1-1 എന്ന സ്കോറിന്റെ സമനിലയാണ് ലീഗ് മത്സരം വിധിച്ചത്,
മുൻ റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസ് പിസ്ജിക്ക് വേണ്ടിയുള്ള ആദ്യ റെഡ് കാർഡ് വാങ്ങിയതും മത്സരത്തിൽ ശ്രേദ്ദേയമായ കാര്യം തന്നെയായിരുന്നു, മത്സരത്തിന്റെ 85-മിനുട്ടിലാണ് രണ്ടാം മഞ്ഞ കാർഡ് വാങ്ങിയ റാമോസ് കളം വിടുന്നത്,
കാർഡുകൾ, ഫൗളുകൾ, കയ്യാങ്കളി തുടങ്ങിയവയുടെ പേരിലെല്ലാം വിശ്വവിഖ്യാതമായി അറിയപ്പെടുന്ന സെർജിയോ റാമോസ് തന്റെ കരിയറിലെ റെഡ് കാർഡുകളുടെ എണ്ണം 27 ആക്കി ഉയർത്തിയിരിക്കുന്നു, ഇതെല്ലാം ഉണ്ടെങ്കിലും ഫുട്ബോളിന്റെ ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളായി തന്റെ സ്ഥാനം ഉറപ്പിക്കുവാനും ഈ സ്പാനിഷ് പോരാളിക്ക് കഴിഞ്ഞിട്ടുണ്ട്,
ലോറിയന്റിനെതിരായ പിസ്ജിയുടെ മത്സരത്തിൽ റെഡ് കാർഡ് നേടിയ സെർജിയോ റാമോസ്, ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇതിനെ പറ്റിയുള്ള സന്ദേശം പങ്കുവെച്ചിരിക്കുകയാണ്,
“ഇന്ന് പഠിക്കാനുള്ള ഒരു പുതിയ ദിവസമാണ്, നാളെ മെച്ചപ്പെടാനുള്ള ഒരു പുതിയ ദിവസമാണ്, എപ്പോഴും മുന്നോട്ട്!” – എന്നാണ് സെർജിയോ റാമോസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച വാക്കുകൾ,
അതേസമയം, അർജന്റീന സ്വദേശിയായ മൗറിസിയോ പോചെട്ടിനോ പരിശീലിപ്പിക്കുന്ന പാരിസ് സെന്റ് ജർമയിൻ 19 മത്സരങ്ങളിൽ നിന്ന് 46 പോയന്റുമായി പോയന്റ് ടേബിളിൽ ബഹുദൂരം മുന്നിലാണ്, യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ-ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ റയൽ മാഡ്രിഡ് ആണ് പിസ്ജിയുടെ എതിരാളികൾ…