in

കായികലോകത്തെ ഓസ്കാറിന് അർജന്റീനയും മറ്റൊരു ടീമും വളരെ മുന്നിൽ

ഇറ്റലിയും സമാനമായ കുതിപ്പു തന്നെയാണ് യൂറോ കപ്പിൽ നടത്തിയത്. ടൂർണമെന്റിൽ അതിമനോഹരമായ ആക്രമണ ഫുട്ബോൾ കളിച്ച് ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് അവർ വെംബ്ലിയിൽ വെച്ചു നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത്. 2018ൽ നടന്ന ലോകകപ്പിനു യോഗ്യത പോലും നേടാൻ കഴിയാതിരുന്ന അവർ മുപ്പത്തിയേഴു മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കുകയും ചെയ്‌തു.

കായികരംഗത്തെ ഓസ്‌കാർ എന്ന പേരിലറിയപ്പെടുന്ന ലോറിസ് അവാർഡിനായി ഈ സമ്മറിൽ നടന്ന കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീന ദേശീയ ടീമും യൂറോ കിരീടം നേടിയ ഇറ്റാലിയൻ ദേശീയ ടീമും നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഏറ്റവും മികച്ച ടീമുകളുടെ കാറ്റഗറിയിലാണ് ഈ രണ്ടു ടീമുകളും ഉൾപ്പെട്ടത്. 

ഇറ്റലി അർജന്റീന, ടീമുകൾക്കു പുറമെ കഴിഞ്ഞ സീസണിൽ യൂറോപ്പിൽ അവിസ്‌മരണീയ കുതിപ്പു നടത്തിയ ബാഴ്‌സലോണ വനിതാ ടീം, ചൈന ഒളിമ്പിക്‌സ് ടീം, മെഴ്‌സിഡസ് ബെൻസിന്റെ ഫോർമുല വൺ ടീം, എൻബിഎ ടീമായ മിൽവൗകീ ബക്ക്‌സ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്‌.

കോപ്പ അമേരിക്ക ടൂർണമെന്റിൽ വളരെ ആധികാരികമായാണ് അർജന്റീന കിരീടം നേടിയത്. കോപ്പ അമേരിക്ക കിരീടത്തിനു പുറമെ അന്താരാഷ്‌ട്ര തലത്തിൽ അർജന്റീന ടീം നടത്തുന്ന അപരാജിത കുതിപ്പും അവാർഡിനു പരിഗണിക്കപ്പെടാൻ കാരണമായിട്ടുണ്ട്. 

ഇറ്റലിയും സമാനമായ കുതിപ്പു തന്നെയാണ് യൂറോ കപ്പിൽ നടത്തിയത്. ടൂർണമെന്റിൽ അതിമനോഹരമായ ആക്രമണ ഫുട്ബോൾ കളിച്ച് ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് അവർ വെംബ്ലിയിൽ വെച്ചു നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയത്. 2018ൽ നടന്ന ലോകകപ്പിനു യോഗ്യത പോലും നേടാൻ കഴിയാതിരുന്ന അവർ മുപ്പത്തിയേഴു മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കുകയും ചെയ്‌തു.

ഇന്ത്യയ്ക്ക് രണ്ടാം സെവാഗിനെ ലഭിച്ചുകഴിഞ്ഞു: മൈക്കിൾ ക്ലാർക്ക്

വിൻഡീസ് പരമ്പര; ധാവാനും അയ്യറും ഉൾപടെ എട്ട് താരങ്ങൾക്ക് കോവിഡ്!