in ,

വിൻഡീസ് പരമ്പര; ധാവാനും അയ്യറും ഉൾപടെ എട്ട് താരങ്ങൾക്ക് കോവിഡ്!

വെസ്റ്റ് ഇൻഡീസിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിലെ എട്ട് താരങ്ങൾ കോവിഡ് പോസിറ്റീവ് ആയതായി റിപ്പോര്‍ട്ടുകൾ. ഈ വിവരം പുറത്തു വിട്ടത് പ്രമുഖ സ്പോര്‍ട്സ് മാധ്യമം ആയ സ്പോർട്സ് സ്റ്റാർ ആണ്. പരമ്പര ആരംഭിക്കാൻ മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രധാന താരങ്ങളെ നഷ്ടമാവുന്നത് ഇന്ത്യൻ ടീമിന് തിരിച്ചടിയാവും.

രോഹിത് ശർമക്ക് കീഴിൽ പുതുയുഗ പിറവിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് തുടക്കം തന്നെ പിഴച്ച മട്ടാണ്. വെസ്റ്റ് ഇൻഡീസ് പരമ്പരക്ക് തയാറെടുക്കുന്ന സ്ക്വാഡിലെ എട്ട് താരങ്ങൾക്കാണ് കോവിഡ് പോസിറ്റീവ് ആയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതിൽ ഓപണർ ശിഖർ ധവാൻ, ശ്രേയസ് അയ്യർ, യുവ ഓപണർ റുതുരാജ് ഗെയ്ക്വദ് എന്നിവരുടെ പേരാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. അതേ സമയം മറ്റ് അഞ്ച് താരങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ല.

പതിനെട്ട് അംഗ ടീമാണ് ഏകദിന പരമ്പരക്കായി തിരഞ്ഞെടുത്തത്. ഇവർ രണ്ട് ദിവസം മുന്നെ തന്നെ അഹമ്മദാബാദിൽ എത്തി ക്വാറന്റൈനിലാണ്. നിലവിൽ എട്ട് പേരെ നഷ്ടമാവുന്നതോടെ പരമ്പരയുടെ നടത്തിപ്പ് തന്നെ അവതാളത്തിലാകും. പോസിറ്റീവ് ആയ താരങ്ങൾ എല്ലാരും അഹമ്മദാബാദിൽ തന്നെ ഐസലേഷനിലാണ്. ഇനി പരരക്കാരെ പ്രഖ്യാപിച്ച് പരമ്പര മുന്നോട്ട് പോവാനും അധിക സമയം ആവശ്യമായി വന്നേക്കാം. എന്തായാലും ആറാം തീയതി പരമ്പര ആരംഭിക്കാൻ ബാധ്യത കുറവാണ്.

നിലവിലെ സ്ക്വാഡ് –
രോഹിത് ശർമ(C), ലോകേഷ് രാഹുൽ (VC), റുതുരാജ് ഗെയ്ക്വദ് , ശിഖർ ധവാൻ , വിരാട് കോലി, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, റിഷഭ് പന്ത് (Wk), ദീപക് ചഹർ , ഷർദൂൽ ഠാക്കൂർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദർ, രവി ബിഷ്ണോയ് , മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ.

ഫെബ്രുവരി ആറാം തീയതി ആണ് പരമ്പര ആരംഭിക്കേണ്ടി ഇരുന്നത്. ഒൻപത്, പതിനൊന്ന് തീയതികളിലായി മറ്റ് മത്സരങ്ങൾ. നേരത്തെ 12, 13 തീയതികളിൽ IPL ലേലം ഉള്ളതിനാൽ മത്സരക്രമത്തിൽ മാറ്റം വരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ വീണ്ടും മാറ്റം വേണ്ടി വരും. ഫെബ്രുവരി 16, 18, 20 തീയതികളില്‍ ഈഡൻ ഗാർഡൻസിൽ നടക്കേണ്ട ടിട്വന്റി പരമ്പരയുടെ ഡേറ്റിലും മാറ്റം വന്നേക്കാം.

കായികലോകത്തെ ഓസ്കാറിന് അർജന്റീനയും മറ്റൊരു ടീമും വളരെ മുന്നിൽ

തുടർച്ചയായ നാലാം ഫൈനലിലേക്ക് കുതിച്ചു ഇന്ത്യ, ഫൈനലിലെ എതിരാളികൾ ഇംഗ്ലണ്ട്