in

പപ്പുവിനെ ഒറ്റ ഗോളിൽ അർജൻറീനക്ക് വിജയം

Argentina qualify for the Copa America quarterfinals

പരാഗ്വയെ മലർത്തിയടിച്ചു അർജന്റീനിയൻ ജൈത്ര യാത്ര. തുടർച്ചയായ പതിനാറാം മത്സരത്തിലും അപരാജിത കുതിപ്പ് തുടർന്ന് ആൽബി സെലെസ്റ്റ. പരാഗ്വക്കെതിരെ ഏകപക്ഷീയ ഒരു ഗോൾ വിജയം. 2019 കോപ്പ അമേരിക്കയിൽ ബ്രസീലിനോട് സെമിഫൈനലിൽ പരാജയപ്പെട്ടു കിരീട പോരാട്ടം അവസാനിപ്പിച്ച അർജന്റീന അന്ന് തൊട്ടിന്നുവരേ അപരാജിത കുതിപ്പ് തുടരുന്നു.

കോപ്പ അമേരിക്ക ടൂർണ്ണമെന്റിൽ ഇന്നു നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പരാഗ്വയ്ക്കെതിരെ അർജന്റീനക്ക് വിജയം. ആറ്‌ മാറ്റങ്ങളുമായാണ് ലിയോണൽ സ്കെലോണി തന്റെ തന്ത്രങ്ങൾ മെനഞ്ഞത്. വളരെ മികച്ച രീതിയിൽ ആണ് അർജന്റീന തുടങ്ങിയത് അതിന്റെ ഫലം എന്ന രീതിയിൽ കളി തുടങ്ങി 10 മിനിറ്റിൽ തന്നെ ഒരു അർജൻറീന മുന്നിലെത്തി. പപ്പു ഗോമസിന്റെ ഒരു ക്ലാസിക് ഫിനിഷിൽ കൂടി ആയിരുന്നു അർജന്റീനയുടെ ഗോൾ നേട്ടം.

അർജന്റീനക്ക് വിജയിക്കാൻ കഴിഞ്ഞുവെങ്കിലും ആരാധകർ ഈ വിജയത്തിൽ ഒട്ടും സംതൃപ്തരല്ല. ഒന്ന് ശരിയാകുമ്പോൾ ഒന്ന് മോശമാകുന്നത് പോലെയാണ് അർജന്റീന ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം ഇതുവരെയുള്ള മത്സരങ്ങളിൽ
അർജന്റീനയുടെ മുന്നേറ്റനിരയിൽ മികച്ചു നിന്നപ്പോൾ പാളിപ്പോയത് പ്രതിരോധം.

ആയിരുന്നു എന്നാൽ ഇതിന് ഇന്നത്തെ മത്സരത്തിൽ മൊത്തത്തിൽ മാറ്റം വരികയായിരുന്നു പതിവിനു വിപരീതമായി അർജന്റീനയുടെ പ്രതിരോധം നിലനിന്ന വളരെ മികച്ച പ്രകടനമായിരുന്നു നടത്തിയത് അക്ഷരാർത്ഥത്തിൽ അവർ പരാഗ്വയെ വരിഞ്ഞു മുറുക്കുകയായിരുന്നു.

എന്നാൽ അതേ സമയം മുന്നേറ്റത്തിലൂടെ താളം നഷ്ടപ്പെടുന്ന കാഴ്ചയാണ് ഇന്ന് കാണുവാൻ കഴിഞ്ഞത് ബോൾ പൊസിഷന്റെ കാര്യത്തിലും അർജന്റീന ഇന്ന് വളരെ പിന്നിലായി പോയി. ആരാധകരെ ഒട്ടും ആശ്വസിപ്പിക്കുന്ന ഒരു വിജയമായിരുന്നില്ല ഇത്.

പതിവുപോലെ ഇതുവരെയുള്ള
എല്ലാ മത്സരങ്ങളിലും ലയണൽ മെസ്സി ആയിരുന്നു അർജൻറീന യിൽ മുന്നിട്ടു നിന്നത് എന്നാൽ ഇന്ന് മെസ്സിയുടെ പ്രകടനത്തിനെ കവച്ചുവെക്കുന്ന അത്യുഗ്രൻ പ്രകടനമായിരുന്നു എയ്ഞ്ചൽ ഡി മരിയ പുറത്തെടുത്തത്.

അസാധ്യമെന്നു കരുതിയ സ്വപ്നം യാഥാർഥ്യമാകുന്നു, മെസ്സി റൊണാൾഡോ കോംബോ…

അമ്പരപ്പിക്കുന്ന പ്രകടനവുമായി ഡാനിഷ് ടീം, ഓർമകളുടെ ഇന്ധനത്തിൽ ജ്വലിക്കുന്ന വിജയം