in

LOVELOVE

അസാധ്യമെന്നു കരുതിയ സ്വപ്നം യാഥാർഥ്യമാകുന്നു, മെസ്സി റൊണാൾഡോ കോംബോ…

Cristiano Ronaldo to Barelona

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഒരിക്കലും നടക്കില്ല എന്ന് കരുതുന്ന എന്നാൽ അവർ ഏറെ ആഗ്രഹിക്കുന്ന ഒരു കൂട്ടുകെട്ടാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരു ടീമിൽ കളിക്കുന്നത്. എന്നാൽ ലോകം മുഴുവൻ അസംഭവ്യം എന്ന് കരുതിയിട്ട് പോലും ഇപ്പോൾ അതിന് ഒരു സാധ്യത തെളിഞ്ഞു കാണുന്നുണ്ട്. ബാഴ്സലോണയുടെ പുതിയ പ്രസിഡന്റ് ജുവാൻ ലാപോർട്ടോയാണ് ഈ പ്രതീക്ഷകളുടെ കേന്ദ്രം.

ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും ബാഴ്സലോണയുടെ ജേഴ്സി അണിഞ്ഞുകൊണ്ട് ഒരുമിച്ച് പന്ത് തട്ടുവാൻ ആഗ്രഹിക്കുന്ന ബാഴ്‍സലോണ ആരാധകർ ഏറെയാണ്.

ബാഴ്സലോണ ആരാധകർ മാത്രമല്ല ഇത് ആഗ്രഹിക്കുന്നത്. ലോക ഫുട്ബോളിലെ രണ്ട് ദ്രുവങ്ങൾ എന്ന് ലോകം വാഴ്ത്തിപ്പാടുന്ന രണ്ടു താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.

ഇവർ രണ്ടുപേരും കളിക്കളത്തിൽ രണ്ട് ടീമുകൾക്ക് വേണ്ടിഏറ്റുമുട്ടുമ്പോൾ ലോകം മുഴുവൻ ആ മത്സരത്തിലേക്ക് കണ്ണും നട്ട് ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നു. എന്നെങ്കിലും ഇവർ ഒരേ ടീമിനായി ഒരേ മുന്നേറ്റനിരയിൽ ബൂട്ട് കെട്ടുന്നത് ലോക ഫുട്ബോൾ പ്രേമികളുടെ ഒരു അതിരുകടന്ന ആഗ്രഹം കൂടിയായിരുന്നു.

എന്നാൽ ഫുട്ബോൾ എന്ന കളിയിൽ അസാധ്യമായത് ഒന്നും തന്നെ ഇല്ലല്ലോ പ്രത്യേകിച്ചും പ്രൊഫഷണൽ ഫുട്ബോളിന്റെ കാലത്ത്. ലോക ഫുട്ബോളിലെ രണ്ട് ദന്തഗോപുരങ്ങളേയും ഒരുമിച്ച് ബാഴ്സലോണ ടീമിൽ അണിനിരത്താൻ ആണ് ബാഴ്സലോണയുടെ പ്രസിഡണ്ട് ലാപോർട്ട തീരുമാനിച്ചിരിക്കുന്നത്.

മെസ്സിയുടെ പ്രതിഫലം കുറയ്ക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്, അതിനിടെയാണ് ലാപോർട്ടയുടെ ഈ ഞെട്ടിക്കുന്ന നീക്കം

ക്രിസ്ത്യാനോ റൊണാൾഡോയെ യുവന്റസിൽ നിന്ന് ബാഴ്സലോണ യിലേക്ക് എത്തിക്കുവാനായി മനംമയക്കുന്ന, ആരും വീണു പോകുന്ന ഒരു വമ്പൻ ഓഫർ ആണ് ബാഴ്സലോണ ഇറ്റാലിയൻ ക്ലബ്ബിന് മുന്നിലേക്ക് നീട്ടുന്നത്. സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളെയാണ് ബാഴ്സലോണ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി യുവന്റസിന് ഓഫർ ചെയ്യുന്നത്.

ബ്രസീലിയൻ താരം കുട്ടിഞ്ഞോയെയും ഫ്രഞ്ച് താരം അന്തോണിയോ ഗ്രീസ്മാനേയും പിന്നെ സെർജി റോബർട്ടോയെയും ആണ് റൊണാൾഡോയ്ക്ക് പകരമായി ബാഴ്സലോണ ഇറ്റാലിയൻ ക്ലബ്ബിന് വാഗ്ദാനം ചെയ്യുന്നത്.

ഏതായാലും ഫുട്ബോൾ ലോകത്തിനെ പിടിച്ചുകുലുക്കുന്ന ഒരു വാർത്ത തന്നെയാണ് ഇത്. എന്നാൽ ഈ വാർത്ത സത്യം ആവരുത് എന്ന് പ്രാർഥിക്കുകയാണ് റയൽമാഡ്രിഡ് ആരാധകർ. ഒരുപരിധിവരെ ക്രിസ്ത്യാനോ റൊണാൾഡോ ഒരു മഡ്രിഡിസ്റ്റ ആയതിനാൽ ബന്ധവൈരികളായ ബാഴ്സലോണയ്ക്ക് വേണ്ടി ഒരിക്കലും റയൽ മാഡ്രിഡിനെതിരെ ബൂട്ട് കിട്ടുവാൻ ക്രിസ്ത്യാനോ റൊണാൾഡോ തയ്യാറാവില്ല എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.

ഒരിക്കൽ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചാനയിച്ച റൊണാൾഡോയെ ഇനി കൂക്കുവിളികളും ആയി എതിരേൽക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് റയൽമാഡ്രിഡ് ആരാധകർ.

അതേസമയം ബാഴ്സലോണ ആരാധകരുടെ ആശങ്ക മറ്റൊന്നാണ്
എൽക്ലാസിക്കോക്കായി ആയി തങ്ങളുടെ സ്റ്റേഡിയത്തിലേക്ക് എത്തുമ്പോൾ കൂക്കി വിളിച്ചിരുന്ന ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് വേണ്ടി ഇനി തങ്ങൾക്ക് ആർപ്പു വിളിക്കേണ്ടി വരുമോ എന്നതാണ് അവരുടെ ആശങ്ക.

മാസിഡോണിയയെ തകർത്തെറിഞ്ഞു യോഹാൻ ക്രൈഫിന്റെ പിന്മുറക്കാർ

പപ്പുവിനെ ഒറ്റ ഗോളിൽ അർജൻറീനക്ക് വിജയം