in

മാസിഡോണിയയെ തകർത്തെറിഞ്ഞു യോഹാൻ ക്രൈഫിന്റെ പിന്മുറക്കാർ

Netherlands EURO

അപരാജിത കുതിപ്പ് തുടർന്ന് കുതിക്കുകയാണ് ഓറഞ്ച് പടഗോരെൻ പാണ്ഡെവും എൽമസും മുന്നിൽ നിന്ന് നയിച്ച നോർത്ത് മാസിഡോണിയയെ തകർത്തെറിഞ്ഞു യോഹാൻ ക്രൈഫിന്റെ പിന്മുറക്കാർ

നോർത്ത് മാസിഡോണിയയെ മൂന്നു ഗോളിന് തകർത്തു നെതെർലാൻഡ്. നെതെർലാന്റിനായി മെംഫിസ് ഡീപ്പയും ഒന്നും ജോർജ്ജിനോ വൈനാൾഡo രണ്ടും ഗോളുകൾ നേടി. മെംഫിസ് ഡിപ്പായുടെ വിങ്ങുകളിലൂടെയുള്ള മുന്നേറ്റമായിരുന്നു ഓറഞ്ച് പടയുടെ കരുത്തു. വൈനാൾഡാം നേടിയ മൂന്നാം ഗോൾ ഡിപ്പയുടെ മുന്നേറ്റത്തിനൊടുവിൽ കിട്ടിയ റീബൗണ്ട്‌ ആയിരുന്നു.

20വർഷമായി നോർത്ത് മാസിഡോണിയൻ നാഷണൽ ടീമിന് വേണ്ടി പന്തു തട്ടുന്ന ഗോരെൻ പാണ്ഡെവിന്റെ വിടവാങ്ങൽ മത്സരം കൂടി ആയിരുന്നു ഇതു. ഗാർഡ് ഓഫ് ഓണർ നൽകിയാണ് നോർത്ത് മാസിഡോണിയൻ താരങ്ങൾ അദ്ദേഹത്തെ യാത്രയയച്ചത്. 37 വയസിലും ചുറുചുറുക്കോടെ പന്തു തട്ടുന്ന ഇറ്റാലിയൻ ക്ലബ് ജെനോവ താരം തന്നെയായിരുന്നു ഇന്നത്തെ താരം.

ഫുട്‍ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശം വച്ച് പുലർത്തിയ ഗോരെൻ പാണ്ഡെവ് പടിയിറങ്ങുമ്പോൾ യൂറോപ്പിന്റെ വലിയ വേദിയിൽ തന്റെ രാജ്യത്തിന്റെ പാദ മുദ്ര പതിപ്പിച്ചാണ് മടക്കം എന്ന അഭിമാനത്തോടെ അദ്ദേഹത്തിനു വിശ്രമിക്കാം.

ആവേശം അണപൊട്ടിയ കിടിലൻ പോരാട്ടത്തിൽ തുർക്കിയുടെ കഴുത്തറുത്ത് സ്വിസ് വീരഗാഥ

അസാധ്യമെന്നു കരുതിയ സ്വപ്നം യാഥാർഥ്യമാകുന്നു, മെസ്സി റൊണാൾഡോ കോംബോ…