in

ആവേശം അണപൊട്ടിയ കിടിലൻ പോരാട്ടത്തിൽ തുർക്കിയുടെ കഴുത്തറുത്ത് സ്വിസ് വീരഗാഥ

Switzerland

യൂറോക്കപ്പിൽ തുർക്കിയും സ്വിറ്റ്സർലൻഡും ഏറ്റുമുട്ടിയ ആവേശം അണപൊട്ടി ഒഴുകിയ കിടിലൻ മത്സരത്തിൽ സ്വിറ്റ്സർലൻഡ് ടീമിന്റെ അഴിഞ്ഞാട്ടം ആയിരുന്നു കാണാൻ കഴിഞ്ഞത്. സ്വിസ് ടീമിന്റെ ടച്ചോടുകൂടി തുടങ്ങിയ മത്സരത്തിൽ തുടക്കം മുതൽ ആക്രമിക്കുക എന്നതായിരുന്നു സ്വിസർലാൻഡ് തന്ത്രം.

അതിന്റെ ഫലം മത്സരം തുടങ്ങി കേവലം 10 മിനിറ്റ് തികക്കുന്നതിനുമുമ്പ് തന്നെ ആദ്യ ഗോൾ നേടി സ്വിസർലാൻഡ് അനുഭവിച്ചു. എട്ടാം മിനിട്ടിലായിരുന്നു സ്വിസ് തുർക്കിക്കെതിരെ അവരുടെ ആദ്യ ഗോൾ നേടിയത്. സ്വിസ് താരം
ഉതിർത്ത ഇടം കാലൻ ഷോട്ടിൽ തുർക്കിയുടെ ഗോൾവല യുടെ വലതു കോർണർ റിനു തുള വീണു

ഒരു ഗോളിന്റെ ലീഡ് നേടിയിട്ടും സ്വിസ് പോരാളികൾ അടങ്ങുവാൻ തയ്യാറായിരുന്നില്ല.ഓരോ നിമിഷവും അവർ തുർക്കി ഗോൾമുഖത്തേക്ക് ഇരച്ചുകയറിക്കൊണ്ടിരുന്നു .
26 മിനിട്ടുകൾ പിന്നിട്ടപ്പോൾ അവരുടെ സൂപ്പർതാരം ഷെർദാൻ ഷാക്കിരി മറ്റൊരു ഗോൾ കൂടി തുർക്കിയുടെ നെഞ്ചിലേക്ക് അടിച്ചു കയറ്റി.

ആദ്യ പകുതിക്ക് അവസാന വിസിൽ മുഴങ്ങുമ്പോഴും തുർക്കി ആക്രമിച്ചു കൊണ്ടേയിരുന്നു. ഈ സമയപരിധിക്കുള്ളിൽ ഒരു ഗോൾ പോലും മടക്കുവാൻ തുർക്കിക്ക് കഴിഞ്ഞില്ല. ഏകപക്ഷീയമായ രണ്ടുഗോളിന്റെ സ്വിസ് ആധിപത്യത്തിൽ ആദ്യ പകുതിക്ക് അവസാന വിസിൽ മുഴങ്ങി.

രണ്ടാം പകുതി മുതൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം നടത്തുവാൻ ശ്രമിച്ചു എങ്കിലും, നേരിയ ആധിപത്യം സ്വിസ് ടീമിനെ തന്നെ ആയിരുന്നു. എന്നാൽ മത്സരത്തിന്റെ ഒഴുക്കിന് വിപരീതമായി തുർക്കിക്ക് 62ആം മിനിറ്റിൽ ഒരു ഗോൾ തിരിച്ചടിക്കാൻ കഴിഞ്ഞു. കാഹാവ്സ്കി ആയിരുന്നു അവർക്കായി ഗോൾ മടക്കിയത്.

എന്നാൽ ഒരു ഗോളിന്റെ ബലത്തിൽ തുർക്കിക്ക് ഒരു ആശ്വാസത്തിന്റെ നേരിയ നെടുവീർപ്പിടാൻ ഉള്ള സമയം പോലും സ്വിസർലാൻഡ് സൂപ്പർതാരം ഷെർദാൻ ഷാക്കിരി കൊടുത്തില്ല അഞ്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ ഷാക്കിരി ഒരു ഗോൾ കൂടി നേടി തുർക്കിയുടെ ലീഡുയർത്തി.

പിന്നീട് ഓരോ നിമിഷവും കളിക്കളത്തിൽ ഇരു ടീമുകളിൽ നിന്നും ആവേശം അണപൊട്ടിയൊഴുകിയിട്ടും വീണ്ടും ഒരിക്കൽ കൂടി ഇരുടീമുകൾക്കും എതിരാളികളുടെ ഗോൾവല ചലിപ്പിക്കുവാൻ കഴിഞ്ഞില്ല അങ്ങനെ തുർക്കിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്വിസ് ടീം വിജയിച്ചു കയറി

തുടർച്ചയായ മുപ്പതാം വിജയവുമായി അസൂറിപ്പട

മാസിഡോണിയയെ തകർത്തെറിഞ്ഞു യോഹാൻ ക്രൈഫിന്റെ പിന്മുറക്കാർ