പോയകാലത്തെ പ്രതിരോധ ഫുടബോളിനു പേരുകേട്ട ആ പഴയ ഇറ്റലി അല്ല ഇതു ആക്രമണാത്മക ഫുടബോളിന്റെ വക്താക്കളായ പുതിയ ഇറ്റലി പോയകാലത്തെ പ്രതിരോധ ഫുടബോളിനു പേരുകേട്ട ആ പഴയ ഇറ്റലി അല്ല ഇതു ആക്രമണാത്മക ഫുടബോളിന്റെ വക്താക്കളായ പുതിയ ഇറ്റലി.
യുവത്വവും പരിചയ സമ്പത്തും എങ്ങനെ ആധുനിക ഫുട്‍ബോളിൽ കോർത്തിണക്കണമെന്നു അദ്ദേഹം ഇന്നീ ലോകത്തിനു കാണിച്ചു കൊടുത്തു.
കഴിഞ്ഞ മത്സരത്തിലെ സൂപ്പർസ്റ്റാർ ലോക്കറ്റിലിയും, ബരെലയും, ബറാദിയും, ഇമ്മൊബിലും, ഇൻസൈനും ഇല്ലാതെ ഇറങ്ങിയ ഇറ്റലി പടക്ക് കരുത് ചിയേസയും ബെലോട്ടിയും,ബെർണാഡിഷിയും, വെറാറ്റിയും,പേസിനെയും അണിനിരന്ന ആക്രമണ മധ്യ നിരകളാണ്.
വെയ്ൽസ് മുന്നേറ്റങ്ങൾ ഗാരെത് ബെയ്‌ലിനെ കേന്ദ്രികരിച്ചു വലതു വിങ്ങിലൂടെ ആയിരുന്നു. ആരോൺ രാംസി എന്ന മുന്നേറ്റ താരം ആദ്യ പകുതിയിൽ നിറം മങ്ങിയത് വെയ്ൽസിനു തിരിച്ചടിയായി. 39ആo മിനുട്ടിൽ മാർക്കോ വെറാറ്റി നൽകിയ ഫ്രീ കിക്ക് അസ്സിസ്റ്റിൽ നിന്നും പെസിന വെയ്ൽസ് പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി ഇറ്റലിയെ മുന്നിലെത്തിച്ചു. ലീഡ് നേടിയെങ്കിലും ഇറ്റലി വെയ്ൽസ് പ്രതിരോധനിരയെ നിരന്തരം പരീക്ഷണ വിധേയമാക്കി.
ഫെഡറികോ ചിയേസ എന്ന യുവന്റസ് പുത്തൻ താരോദയത്തിന്റെ വേഗതയിൽ ഊന്നിയായിരുന്നു ഇറ്റാലിയൻ മുന്നേറ്റങ്ങൾ,ജോർജിനോയും വെറാറ്റിയും ഇറ്റാലിയൻ മധ്യ നിരയുടെ മാന്ദ്രികത കാത്തു സൂക്ഷിച്ചപ്പോൾ അസൂറിപ്പടയുടെ മറ്റൊരു അപരാജിത കുതിപ്പ് കൂടെ റോമാ സാമ്രാജ്യം സാക്ഷ്യം വഹിച്ചു.
മൂന്നു മത്സരങ്ങളിൽ നിന്നും ഒരു ഗോളും വഴങ്ങാതെ വ്യക്തമായ ആധിപത്യം എതിർടീമുകളിൽ നേടിയാണ് ഇറ്റലിയുടെ പ്രീ ക്വാർട്ടർ പ്രവേശം. ഇനി അങ്കം അങ്ങ് പ്രീ ക്വാർട്ടറിൽ.