in

തോൽവിയിലും തല ഉയർത്തി പറങ്കികളുടെ പടനായകൻ

ജർമനിയുടെ സ്വപ്നഭൂമിയായ മ്യൂണിച് മൈതാനത്ത് പോർച്ചുഗീസ് നായകൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഗോളോടുകൂടി ആയിരുന്നു കളി തുടങ്ങിയത് ജർമൻ ടീം തുടക്കത്തിലെ തന്നെ പോർച്ചുഗീസ് ഗോൾമുഖത്തേക്ക് ഇരമ്പി ആർത്തെങ്കിലും കളിയുടെ ഗതിക്ക് വിപരീതമായി ആദ്യമായി ഗോൾ നേടി വല ചലിപ്പിച്ചത് പോർച്ചുഗീസ് നായകൻ ക്രിസ്ത്യാനോ റൊണാൾഡോ തന്നെ ആയിരുന്നു .

ആർത്തിരമ്പിയയ ജർമൻ ആക്രമണം നാലു ഗോളുകൾ പോർച്ചുഗീസ് വലയിൽ നിക്ഷേപിച്ചപ്പോൾ മറുപടിയായി രണ്ടു ഗോളുകൾ മാത്രമാണ് പോർച്ചുഗലിന് തിരിച്ചടിക്കാൻ ആയത്. പോർച്ചുഗലിന്റെ രണ്ട് ഗോളുകളിലും അവരുടെ നായകൻ ക്രിസ്ത്യാനോ റൊണാൾഡോയുടെ കാലുകൾ ഉണ്ടായിരുന്നു ക്രിസ്ത്യാനോ നേടിയ ആദ്യ ഗോൾ ഒരു ഒരു ടാപ്പിൻ ഗോൾ ആയിരുന്നു.

എന്നാൽ ജോട്ടേയിലൂടെ പോർച്ചുഗൽ നേടിയ രണ്ടാം ഗോളിന്റെ മുഴുവൻ ക്രെഡിറ്റും ക്രിസ്ത്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് നാവികനു മാത്രം അർഹതപ്പെട്ട തരത്തിലായിരുന്നു, പുറത്തേക്ക് പോയി എന്നുറപ്പിച്ച പന്തായിരുന്നു ക്രിസ്ത്യാനോ തന്റെ അസാമാന്യമായ മെയ് വഴക്കം കൊണ്ട് കാൽ വലിച്ചു നീട്ടി പന്തിനെ തളികയിൽ എന്നവണ്ണം ആണ് ജോട്ടെയിലേക്ക് വെച്ച് നൽകിയത് അതിനെ ഒന്നു തള്ളി വിടേണ്ട ജോലി പോലും ജോട്ടേക്ക് ഇല്ലായിരുന്നു അത്ര സുന്ദരമായിരുന്നു ആ അസിസ്റ്റ്.

റൊണാൾഡോയുടെ ആദ്യ ഗോളിന് ശേഷം അഞ്ചു മിനുട്ടിനിടയിൽ പിറന്ന രണ്ട് സെൽഫ് ഗോളുകൾ പോർച്ചുഗലിന് പറ്റിയ വലിയ പിഴവ് ആയിരുന്നു ആ പിഴവിന് അവർ വളരെ വലിയ വില തന്നെ കൊടുക്കേണ്ടി വന്നു.

35ആം മിനുട്ടിൽ റൂബൻ ഡയസിന്റെ വക ആയിരുന്നു ആദ്യ സെൽഫ് ഗോൾ. ഗോസൻസിന്റെ ഷോട്ട് ആണ് റുബൻ ഡയസിന്റെ കാലിൽ തട്ടി വലയിൽ കയറിയത് ജർമനിയുടെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല വർധിപ്പിച്ചത്. ഇതിനു പിന്നാലെ ഗുറേറോയുടെ പിഴവിൽ നിന്നും ജർമനിക്ക് മറ്റൊരു സെൽഫ് ഗോൾ ദാനമായി ലഭിച്ചു. ജോഷ്വാ കിമ്മിചിന്റെ പാസ് ഗുറേറോ ക്ലിയർ ചെയ്യുന്നതിനിടയിൽ പന്ത് വലയിൽ എത്തുക ആയിരുന്നു.

51ആം മിനുട്ടിൽ കായി ഹർവർട്സിലൂടെ ആണ് ജർമ്മനി മൂന്നാം ഗോൾ നേടിയത് പോർച്ചുഗീസ് പ്രതിരോധ നിരയുടെ പിഴവിന്റെ മറ്റൊരു ഉദാഹരണം കൂടി ആയിരുന്നു ഈ ഈ ഗോളും അറുപതാം മിനിട്ടിൽ ജോഷ്വ കിമ്മിച്ചിന്റെ ക്രോസിന് തലവച്ച ഗൊസൻസിന്റെ വക ആയിരുന്നു പറങ്കികളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി

എഴുപത്തിഏഴാം മിനിറ്റിൽ പോർച്ചുഗീസ് മിഡ്ഫീൽഡർ റെനേറ്റ സാഞ്ചസ് തൊടുത്ത ഇടിമിന്നൽ പോലുള്ള പവർഫുൾ ലോങ്ങ് റേഞ്ചർ ഷോട്ട് ജർമൻ ഗോൾ പോസ്റ്റിൽ തട്ടിച്ചെറിച്ചപ്പോൾ ജർമൻ ഗോൾ post ആ കനത്ത അടിയുടെ ആഘാതത്തിൽ വിറക്കുക ആയിരുന്നു. പക്ഷെ പിന്നീട് ഗോഗോൾ വല ചലിച്ചില്ല.

ലോക ചാമ്പ്യൻമാരെ വിറപ്പിച്ചു മുൾമുനയിൽ നിർത്തി ഹങ്കറിപ്പട കരുത്തു തെളിയിച്ചു

തുടർച്ചയായ മുപ്പതാം വിജയവുമായി അസൂറിപ്പട