ലോക ചാമ്പ്യന്മാർ എന്ന പകിട്ടുമായി ബുഡാപെസ്റ്റിൽ ഹങ്കറിയെ മുട്ടു കുത്തിക്കാൻ ചെന്ന ഫ്രാൻസിന് മൂക്കുകയറിടുന്നു പ്രകടനമായിരുന്നു ഹങ്കറിയൻ പോരാളികൾ പുറത്തെടുത്തത്. ഒരു ഘട്ടത്തിൽ ഹങ്കറി ഫ്രാൻസിനെ അട്ടിമറിക്കും എന്ന് വരെ തോന്നിപ്പിച്ചിരുന്നു.
ബുഡാപെസ്റ്റ് ലെ കാണികൾ തങ്ങളുടെ ടീമിന് വമ്പിച്ച കരഘോഷത്തോടെയും ആർപ്പുവിളികളോടെയും ഒരു പന്ത്രണ്ടാമന്റെ സാന്നിധ്യം പ്രകടമാക്കിയിരുന്നു. അവരുടെ വാക്കുകളിൽ നിന്നും ഊർജ്ജ കണികകൾ ഹംഗേറിയൻ താരങ്ങളുടെ സിരകളിലേക്ക് പ്രവഹിക്കുകയായിരുന്നു.
അതിനെ അതിനെ മറികടക്കുവാൻ ലോക ചാമ്പ്യന്മാർ കഴിഞ്ഞില്ല ഹംഗറിയുടെ ഇടതുവിങ്ങിലൂടെ വന്ന് ആക്രമണങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ ഫ്രഞ്ച് പടം നന്നേ പണിപ്പെടേണ്ടി വന്നു.
ഫ്രാൻസിലെ വജ്രായുധങ്ങളായിരുന്നു എൻഗോളോ കന്റെയെയും പോൾ പോഗ്ബയെയും വിദഗ്ധമായി പൂട്ടിയത് ഹംഗേറിയൻ പടയുടെ എടുത്തു പറയേണ്ട നേട്ടങ്ങളിലൊന്ന് ആയിരുന്നു. അവർക്ക് മൂക്കുകയർ വീണതോടുകൂടി ലോക ചാമ്പ്യന്മാർക്ക് ഒന്നടങ്കം പിടി വീണു എന്ന് തന്നെ പറയാം.
ആദ്യ പകുതിയുടെ അവസാന (ഇഞ്ചുറി) സമയത്ത് ഹംഗേറിയൻ താരം ഫിയോള ഒരു തകർപ്പൻ പ്രകടനത്തിലൂടെ ആയിരുന്നു മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ ഞെട്ടിച്ചുകൊണ്ട് അവരുടെ മൂന്ന് പ്രതികൾ പ്രതിരോധനിര താരങ്ങളെ ഒറ്റയ്ക്ക് വെട്ടിയൊഴിഞ്ഞു ഫിയോള നേടിയത് ഒരു തകർപ്പൻ ഗോൾ ആയിരുന്നു.
.
ഹംഗേറിയൻ താരങ്ങളുടെ പ്രതിരോധ പിഴവ് മുതലെടുത്ത് കൊണ്ടായിരുന്നു ഫ്രാൻസ് സമനില ഗോൾ നേടിയത് അവരുടെ ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് നീട്ടി നൽകിയ പന്ത് കെയ്‌ലിൻ എംബപ്പേ കൈക്കലാക്കിയ ശേഷം പ്രതിരോധ പ്രതിരോധനിര താരങ്ങളെ തന്റെ വേഗത കൊണ്ട് മറികടന്ന് പന്തിനെ അന്റോണിയോ ഗ്രീസ്‌മാനിലേക്ക് എത്തിച്ചു ഗ്രീസ്മാൻ അത് അതിമനോഹരമായ ഫിനിഷ് ചെയ്തത് ഫ്രാൻസിന് ഒരു സമനില നേടി കൊടുത്തു.