ഗ്രൂപ്പ് F ലെ രണ്ടാം മത്സരത്തിൽ പോർച്ചുഗലും ജർമനിയും കൊമ്പു കോർക്കുമ്പോൾ ആരാധകർ ആവേശത്തിന്റ അലകടലിൽ
ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് മികച്ചു നിന്നെങ്കിലും ഹമ്മെൽസിന്റെ ഓൺ ഗോളിൽ പരാജയപ്പെട്ട ജർമനിയും, ഹംഗറി ഉയർത്തിയ ശക്തമായ വെല്ലുവിളി ക്രിസ്ത്യാനോ റൊണാൾഡോ യുടെ ഇരട്ട ഗോളുകൾ അടക്കം മൂന്ന് ഗോളിന് തകർത്ത പോർച്ചുഗലും ഏറ്റുമുട്ടുമ്പോൾ ഫുട്‍ബോൾ ലോകത്തിലെ മികച്ചൊരു മത്സരത്തിനാണ് മ്യൂണിച്ചിലെ അലയൻസ് അരീന സാക്ഷ്യം വഹിക്കുക.
Group F ലെ ഓരോ മത്സരങ്ങളും ഉദ്വേഗ ജനകമാണ് അതിലുപരി ആവേശ ജനകവും. ഫ്രാൻസും ഹങ്കരിയും, പോർച്ചുഗലും, ജർമനിയും അടങ്ങിയ ഗ്രൂപ്പിന് മരണ ഗ്രൂപ്പിൽ കുറഞ്ഞൊരു വിശേഷണം നൽകാനാകില്ല.
ക്രിസ്റ്റിയാനോ റൊണാൾഡോയും, ബ്രൂണോ ഫെർണാഡസും, മുള്ളറും,നാബ്രിയും, കിമ്മിച്ചും, ഗുൻഡോഗനും പോർച്ചുഗലിനും ജര്മനിക്കുമായി ഏറ്റുമുട്ടുമ്പോൾ ആക്രമണ ഫുട്‍ബോളിന്റെ തീയുണ്ടകളായിരിക്കും ഇരു ഗോൾ പോസ്റ്റും ലക്ഷ്യമാക്കി പാഞ്ഞടുക്കുക. ആരായിരിക്കും പ്രതിരോധിക്കുക ആർക്കായിരിക്കും മുൻതൂക്കം കാത്തിരുന്നു കാണേണ്ടി ഇരിക്കുന്നു.
ഫ്രാൻസിനെതിരെ 62% ബോൾ പൊസിഷനും കൈമുതലായി ഉണ്ടായിരുന്നെങ്കിലും ഗോൾ കണ്ടെത്താനാകാത്തതിന്റെ നിരാശ പോർചുഗലിനോട് തീർക്കാനാകും ജോക്കിം ലോ വാർത്തെടുത്ത ജർമൻ പടക്കുതിരകളുടെ ശ്രമം. മറുവശത്തു ലൊകം കണ്ട മികച്ച ഫുട്‍ബോളർ ക്രിസ്ത്യാനോ റൊണാൾഡോയുടെ നേതൃ മികവിൽ ജർമൻ മണ്ണിൽ ബുദാപെസ്റ്റിൽ തുടങ്ങി വെച്ച വീര ഗാഥ തുടരാനാകുമെന്ന പ്രതീക്ഷയിൽ സാന്റോസിന്റെ പോർച്ചുഗലും.