പൊരുതിക്കയറി ഡെൻമാർക്ക് റഷ്യയെ 4-1 ന്റെ വ്യക്തമായ മാർജിനിൽ തകർത്തെറിഞ്ഞു ഡെൻമാർക്ക് പ്രീ ക്വാർട്ടർ ഉറപ്പിച്ചു. ആദ്യ മത്സരത്തിൽ ഫിന്ലാന്റിനോടും രണ്ടാം മത്സരത്തിൽ ബെൽജിയൻ വിജയക്കുതിപ്പിന് മുന്നിലും കാലിടറിയെങ്കിലും റഷ്യ ഉയർത്തിയ വെല്ലുവിളി മറികടന്നു ഡെൻമാർക്ക് പ്രീ ക്വാർട്ടറിൽ.
റഷ്യയെ അക്ഷരാർഥത്തിൽ കൊപ്പെൻ ഹേഗനിലിട്ടു കൊന്നു കൊലവിളിക്കുകയായിരുന്നു ഡെൻമാർക്ക്. ഡാംസഗാർഡ് ന്റെ മനോഹര ഗോളാണ് ഡെന്മാർക്കിനു ആദ്യ ലീഡ് സമ്മാനിച്ചത്, റഷ്യൻ പ്രതിരോധ നിരയുടെ പിഴവിൽ നിന്ന് ലഭിച്ച പന്തു പിടിച്ചടക്കി പോൾസൺ ലീഡ് രണ്ടാക്കി ഉയർത്തി.
സൂബെരുടെ പെനാൽറ്റിയിലൂടെ റഷ്യ തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും, ഡെൻമാർക്ക് പ്രതിരോധം ഭേദിക്കാൻ ആയില്ല. നിരന്തരം ആക്രമിച്ചു കളിച്ച ഡെൻമാർക്ക് ക്രിസ്ത്യൻസിന്റെ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച ഗോളിലൂടെ ലീഡ് മൂന്നാക്കി ഉയർത്തി. 82ആo മിനുട്ടിൽ മെഹ്‌ലർ നാലാം ഗോളും കണ്ടെത്തി റഷ്യൻ വധം പൂർത്തീകരിച്ചു.
മൂന്ന് ജയത്തോടെ ബെൽജിയം ഗ്രൂപ്പ് ചാംപ്യൻമാരായും ഗോൾ ശരാശരിയിൽ ഡെൻമാർക്ക് രണ്ടാമതായും പ്രീക്വാർട്ടർ ഉറപ്പിച്ചു.
വിജയം ക്രിസ്ത്യൻ എറിക്‌സൺ എന്ന പത്താം നമ്പര് താരത്തിന് സമർപ്പിച്ചു ഡെൻമാർക്ക് നാഷണൽ ടീം. തിങ്ങി നിറഞ്ഞ ഡെൻമാർക്ക് ആരാധകരെ ആവേശത്തിലാറാടിച്ചാണ് ഡെന്മാർക്കിന്റെ പ്രീക്വാർട്ടർ പ്രവേശം. ആദ്യ മത്സരത്തിൽ തന്നെ മാനസികമായി തകർന്ന ഡെന്മാർക്ക് ടീമിന്റെ ഗംഭീര തിരിച്ചുവരായി ഈ മത്സരം, എന്നും ഓർമകളിൽ താലോലിക്കാൻ പോന്ന ഒന്ന്.