മഴമൂലം നിരന്തരമായി മുടങ്ങി കൊണ്ടിരിക്കുകയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആദ്യ എഡിഷൻ ഫൈനൽ മത്സരം. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് കഴിഞ്ഞെങ്കിലുംന്യൂസിലാൻഡ് ബാറ്റിംഗ് തുടരവെയാണ് ഇടമുറിയാതെ ഉള്ള മഴ മത്സരത്തിന് തടസ്സമായി വന്നിരിക്കുന്നത്.
മത്സരത്തിലെ രണ്ടുദിവസം പൂർണ്ണമായും മഴ മൂലം നഷ്ടപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തിൽ എന്തായാലും മത്സരം പൂർണമായും നടത്തുവാൻ കഴിയില്ല എന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് പണ്ഡിതർ.
അതുകൊണ്ടുതന്നെ പുതിയ ഒരു വിജയിയെ പ്രഖ്യാപിക്കുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമാണ്. ആദ്യ എഡിഷനിൽ തന്നെ ഒരു ഫൈനൽ വിജയിയെ നിർണ്ണയിക്കുവാൻ കഴിയാതെ ചാമ്പ്യൻഷിപ്പ് ഡ്രോ ആയി പ്രഖ്യാപിക്കുക ആണെങ്കിൽ അത് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ നിരാശരാക്കുന്ന തീരുമാനം ആയിരിക്കും
ഏതെങ്കിലും ഒരു ടീമിനെ എങ്ങനെയെങ്കികും ഏതുവിധേനയും വിജയികളായി തെരഞ്ഞെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ
ഏതെങ്കിലും വിധേന മത്സരം സമനിലയിൽ അവസാനിപ്പിക്കേണ്ട അവസ്ഥയിൽ ആവുകയാണെങ്കിൽ ഏതെങ്കിലും ഫോർമുല ഉപയോഗിച്ചുകൊണ്ട് ഐസിസി ഒരു ചാമ്പ്യൻ ടീമിനെ തിരഞ്ഞെടുക്കേണ്ടതാണ് എന്നാണ് സുനിൽ ഗവാസ്കർ മുന്നോട്ടു വയ്ക്കുന്ന അഭിപ്രായം.
ഇതിനുവേണ്ടി ഐ സി സി ഒരു ഫോർമുല അതിവേഗം തയ്യാറാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് എന്ന ഗെയിമിന്റെ ആത്മാവായ ടെസ്റ്റ് ക്രിക്കറ്റ് ലോക ചാമ്പ്യൻഷിപ്പിലെ ആദ്യ എഡിഷനിൽ തന്നെ കല്ലു കടിക്കരുത് എന്നാണ് ഗവാസ്കറുടെ അഭിപ്രായം
ഗവാസ്കറുടെ മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഒരു അഭിപ്രായം കൂടിയാണ് ഇത്. പുതിയ ഫോർമുല നിർണയിക്കുമ്പോൾ അത് കുറ്റമറ്റതായിരിക്കണം എന്നത് ഐസിസിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്.