in

ബെൽജിയൻ തേരോട്ടത്തിൽ ഫിൻലാന്റിനും കാലിടറി.

Belgium Finland

ഫിൻലാന്റിനെയും തകർത്തു ബെൽജിയം, ബെൽജിയൻ തേരോട്ടത്തിൽ ഫിൻലാന്റിനും കാലിടറി. ഏകപക്ഷീയമായ രണ്ടു ഗോൾ വിജയവുമായി ബെൽജിയം

ബെൽജിയം ആക്രമങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഇരു പകുതികളും. കെവിൻ ഡിബ്രൂയിനും, ഡോകുവും, ലുക്കാക്കുവും ഒന്നിന് പിറകെ ഒന്നായി ഫിൻലാൻഡ് പ്രതിരോധ നിരയുടെ സമ്മർദ്ദമായി മാറി.

ആദ്യ പകുതിയിൽ ബെൽജിയത്തെ പിടിച്ചു കെട്ടാനായത് മാത്രമാണ് ഫിന്ലാന്റിന്റെ നേട്ടം. കെവിൻ ഡിബ്രൂയിനും, ഏദൻ ഹസാർഡും സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടുത്തി നോക്ക് ഔട്ട് ഘട്ടത്തിലെ തന്ത്രങ്ങൾക്ക് തുടക്കമിടുകയായിരുന്നു നേരത്തെ തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ച ബെൽജിയം.

ഫിനിഷിങ് പോരായ്മകൾ ആയിരുന്നു ആദ്യ പകുതിയിൽ ബെൽജിയത്തെ ഗോൾ കണ്ടെത്താൻ വിഷമിപ്പിച്ചത്. ലുക്കാക്കുവിന്റെ മികച്ച ഫിനിഷിംഗിലൂടെ പന്തു ഗോൾ ലൈൻ കടത്തിയെങ്കിലും റഫറി യുടെ ഓഫ്‌സൈഡിൽ കുടുങ്ങിപ്പോയതു ബെൽജിയൻ മുന്നേറ്റങ്ങൾക്ക് തിരിച്ചടിയായി. 74ആo മിനുട്ട് വരേ ബെൽജിയത്തെ തടഞ്ഞു നിർത്തിയ ഫിന്ലാന്ഡിന് വിനയായത് ഹ്രഡെകി എന്ന ഫിൻലാൻഡ് ഗോളിയുടെ ഓൺ ഗോൾ ആയിരുന്നു.

ആക്രമിച്ചു തന്നെ മുന്നേറിയ ബെൽജിയം ലുക്കാക്കു കെവിൻ ഡിബ്രൂയിൻ കൂട്ടുകെട്ടിലൂടെ ഡിബ്രൂയിന്റെ അസ്സിസ്റ്റിൽ നിന്നും ലുക്കാക്കു ഫിൻലാൻഡ് ഇട നെഞ്ചത്തേക്ക് തന്നെ നിറയൊഴിച്ചു, രണ്ടാം ഗോളും കണ്ടെത്തി ഫിൻലാൻഡ് പതനം പൂർത്തിയാക്കി. ലുക്കാക്കു ഡിബ്രൂയിൻ സംഖ്യത്തിന്റെ മാനസിക അടുപ്പം തന്നെയാണ് റോബർട്ടോ മാർട്ടിനെസിന്റെ ബെൽജിയൻ നിരയുടെ കരുത്തു. കാണാം ഇനി പ്രീക്വാർട്ടറിൽ

WTC മത്സരം ഉപേക്ഷിച്ചാൽ ഒരു ടീമിനെ വിജയായി തിരഞ്ഞെടുക്കാൻ പുതിയ ഫോർമുല വേണം

ഫൈനലുകളിലെ താരം ഗംഭീർ തന്നെ ഒപ്പം നിക്കാൻ കോഹ്ലിയും