in

ഓർമകളിൽ വിതുമ്പിയാർത്തിട്ടും മെസ്സിക്കും കൂട്ടർക്കും ചിലിയെ തകർക്കാനായില്ല

Messi copa america

അർജന്റീനിയൻ ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണ യുടെ വേര്പാടിന് ശേഷം ആദ്യമായി പന്തു തട്ടാനിറങ്ങിയ അര്ജന്റീന തങ്ങളുടെ വീര നായകന് ആദരം അർപ്പിച്ചു മറഡോണയുടെ ചിത്രം ആലേഖനം ചെയ്‌ത ജേഴ്‌സി അണിഞ്ഞാണ് മത്സരത്തിന് മുന്നേ കളിക്കളത്തിൽ ചുവട് വെച്ചത്. അർജന്റീന ഫുട്‍ബോൾ എന്താണു എന്ന് ചോദിച്ചാൽ കൊച്ചു കുട്ടികൾ പോലും അക്ഷരം തെറ്റാതെ പറയുന്ന പേരായിരുന്നു മറഡോണ. തീരാത്ത വിടവ് സമ്മാനിച്ചാണ് ആദേഹo നമ്മെ വിട്ടു പിരിഞ്ഞതെങ്കിലും കളിക്കളത്തിൽ അദ്ദേഹം രചിച്ച സുദ്ധര കാവ്യം മതി ഒരു പുരുഷായുസ്സ് മുഴുവൻ അദ്ദേഹത്തെ ഓർത്തെടുക്കാൻ ഏതൊരു ഫുട്‍ബോൾ ആരാധകനും.

കഴിഞ്ഞ രണ്ട് കോപ്പ അമേരിക്ക ഫൈനലിലും കപ്പിനും ചൂണ്ടിനും ഇടയിൽ തങ്ങളിൽ നിന്നും കിരീടം കവർന്നെടുത്ത ചിലിയോട് പ്രതികാരം 2019 ബ്രസീൽ മണ്ണിൽ നടന്ന കോപ്പ അമേരിക്കയിൽ ചെയ്തതാണെങ്കിലും കിരീടം കവർന്നെടുത്ത ചിലിയോടുള്ള കുടിപ്പക കിരീടം കൊണ്ടു തന്നെ അർജന്റീന വീട്ടേണ്ടി ഇരിക്കുന്നു.

3-4-2-1 എന്ന ഫോർമേഷനിൽ ആയിരുന്നു അർജന്റീന കച്ച കെട്ടിയത്,മുന്നേറ്റ നിരയിൽ സാക്ഷാൽ ലയണൽ മെസ്സിക്കൊപ്പം Lautaro മാർടിനെസ് ലൂക്കാസ് ഓകംപ്‌സ് എന്നിവരെ അണിനിരത്തിയായാണ് ലയണൽ സ്കെലോണി തന്ത്രങ്ങൾ മെനെഞ്ഞത്. മധ്യ നിരയുടെ ചാലക ശക്തിയായി റൊഡ്രിഗോ ഡി പോൾ,ഏയ്ജൽ ഡി മരിയ,ലിയനാർഡോ പെരേഡസ് എന്നിവർ പ്രവർത്തിച്ചു.

മറു വശത്തു 4-3-3 എന്ന രീതിയിൽ ആയിരുന്നു ചിലിയുടെ പടപ്പുറപ്പാട്. കളിയുടെ രണ്ടാം മിനിട്ടിൽ തന്നെ ഗാൾഡാമാഡ് മഞ്ഞകാർഡ് കണ്ടു. കളിക്ക് 24 മിനിറ്റ്‌ പ്രായമായപ്പോൾ മെസ്സി ചിലിയുടെ വല തുളച്ചു. കോപ്പ ഫൈനലിൽ പുറത്തേക്ക് പന്തടിച്ചു കളഞ്ഞ മെസ്സിയെ ആയിരുന്നില്ല ഇന്ന് കണ്ടത്.

ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായി ആണ് മെസ്സി പെനാൽറ്റി സ്പോട്ടിലേക്ക് നടന്നടുത്തത്. ക്ളോഡിയോ ബ്രാവോയ്ക്ക് ഒരവസരം പോലും നൽകാതെ അദ്ദേഹം പന്ത്‌ പോസ്റ്റിന്റെ വലത് മൂലയിലേക്ക് താഴ്ത്തിയടിച്ചു. രണ്ട് വിങ്ങുകളിലുമായി ഗോൾ വീണ ഊർജ്ജത്തിൽ അർജന്റീന പറന്നു കളിച്ചു.

ഗോൾ വീണതോടെ ഉണർന്നു കളിച്ച ചിലി 36ആo മിനുട്ടിൽ കിട്ടിയ ഫ്രീ കിക്കിലൂടെ ഗാരി മെഡലിന്റെ അസിസ്റ്റിൽ നിന്നും ഇന്റർ മിലാന്റെ സ്വന്തം അലക്സി സാഞ്ചേസ് ചിലിയുടെ സമനില ഗോൾ കണ്ടെത്തി.

രണ്ടാം പകുതിയിൽ മെസ്സിയുടെ മികച്ച മുന്നേറ്റങ്ങൾ കണ്ടു വെങ്കിലും ചിലിയൻ പ്രതിരോധ നിരയെ കീഴ്പ്പെടുത്താൻ പാടുപെടുന്ന കാഴ്ചയാണ് കാണാനായത്. 80ആo മിനുട്ടിൽ മെസ്സി എടുത്ത ഫ്രീ കിക്ക്‌ പ്രതിരോധ നിരയെ കബളിപ്പിച്ചു മുന്നേറിയെങ്കിലും പോസ്റ്റിൽ ഇടിച്ചു പുറത്തു പോകാനായിരുന്നു വിധി.

ചിലി പ്രതിരോധ നിരക്ക് നിരന്തരം സമ്മർദ്ദം ഉണ്ടാക്കി പ്രസ് ചെയ്തു് കളിച്ച അർജന്റീന മുന്നേറ്റങ്ങൾക്കു പലപ്പോഴും വിലങ്ങു തടിയായത് ക്ലാഡിയോ ബ്രാവോ എന്ന കരുത്തനായ ചിലിയൻ ഗോളിയാണ്. 87ആo മിനുട്ടിൽ പ്രതിരോധ നിരയെ കീറി മുറിച്ചു മെസ്സി തൊടുത്ത ഇടങ്കാലൻ ഷോട്ട് അസാധാരണ ഡൈവിലൂടെ ബ്രാവോ തട്ടി അകറ്റി ചിലിയുടെ സമനില ഉറപ്പിച്ചു.

കരുത്തരായ ബൽജിയത്തിനെ ഗ്രീസ് മണിച്ചിത്രത്താഴിട്ട് പൂട്ടി

തൂക്കിലേറ്റപ്പെട്ട ക്രിക്കറ്റ് താരത്തിന്റെ കരളലിയിക്കുന്ന കഥ