യൂറോകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ കരുത്തരായ ബെൽജിയത്തെ സമനിലയിൽ തളച്ചു ഗ്രീസ്.
ലുക്കാക്കു കരാസ്‌കോ തോർഗൻ ഹസാഡ് എന്നിവർ നയിച്ച മുന്നേറ്റ നിര യുടെ കരുത്തിൽ 20ആo മിനുട്ടിൽ തന്നെ ബെൽജിയം ലീഡ് എടുത്തിരുന്നു. തോർഗൻ ഹസാഡ് തന്നെയാണ് ബെൽജിയത്തെ മുന്നിലെത്തിച്ചത്.
2004 യൂറോ കപ്പു ജേതാക്കളായ ഗ്രീസും ഒട്ടും പിറകിലല്ലായിരുന്നു. വർദ്ധിത ഊർജവുമായി കളിച്ച ഗ്രീസ് കൂടുതൽ ഡിഫൻസ് ലൈനിൽ ശ്രദ്ധ കേന്ദ്രികരിച്ചിരുന്നു എങ്കിലും, ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്തി കൊണ്ടു ബെൽജിയം ഡിഫൻഡർ മാർക്ക് തലവേദന സൃഷ്ഠിച്ചിരുന്നു.ഓൺ ടാർഗെറ്റിൽ എത്തിയ അഞ്ചോളം ഷോട്ടുകൾ അതു സാക്ഷ്യ പെടുത്തുന്നു.
ഒടുവിൽ 66ആo മിനുട്ടിൽ കിട്ടിയ ഫ്രീ കിക്ക് ഗോളി ഡിഫൻഡ് ചെയ്‌തെങ്കിലും റീബൗണ്ട് ഗോളാക്കി മാറ്റി ടവെല്ലസ് ഗ്രീസിന് മധുരിതമായ സമനില ഗോൾ സമ്മാനിച്ചു.
ഗോൾ വീണതിന് ശേഷവും ഉണർന്നു കളിച്ച ബെൽജിയത്തിനു പക്ഷെ ഗ്രീസ് പ്രതിരോധ നിരയെ കീഴ്പ്പെടുത്താൻ ആയില്ല. ബെൽജിയം മാനേജർ മാർട്ടിനെസ് തന്റെ ആവനാഴിയിലെ ആയുധങ്ങളുടെ മാറ്റ് നോക്കാൻ രണ്ടാം പകുതിയിൽ കൃത്യമായ ഇടവേളകളിൽ ബാത്ഷയി,മെർട്ടൻസ്,നസീർ ചാഡ്‌ലി,ട്രോസാർഡ്,ടീലമെൻസ്, സെൽസ് എന്നിവരെ പരീക്ഷിച്ചു കൊണ്ടേ ഇരുന്നു. പക്ഷെ അർഹതപ്പെട്ട വിജയഗോൾ മാത്രം അകന്നു നിന്നു.
ഗ്രീസിന് തല ഉയർത്തി തന്നെ അടുത്ത മത്സരത്തെ സമീപിക്കാം. ബെൽജിയത്തിനു തങ്ങളുടെ പോരായ്മകൾ കണ്ടെത്തി മുന്നേറാനും ഈ മത്സരം ഉപകരിക്കും എന്നതിൽ സംശയം ഇല്ല.