in

ആർറ്റെറ്റ യുടെ രക്തത്തിനായി മുറവിളി കൂട്ടിയവർക്ക് ഇനിയൊരല്പം വിശ്രമിക്കാം…

Aaron Ramsdale [EPL]

വിജയ വഴി തുടർന്ന് അർറ്റെട്ടയും ഗണ്ണേഴ്‌സും പ്രീമിയർ ലീഗ് വിറപ്പിക്കുകയാണ്. ആസ്റ്റൺ വില്ല,ക്രിസ്റ്റൽ പാലസ്,ബ്രൈറ്റൻ, ടോട്ടൻഹാം, ബേൺലി, നൊർവിച്‌, ഇപ്പോൾ ലെസ്റ്ററും പീരങ്കിയുടെ സ്ഫോടനത്തിനു മുന്നിൽ തകർന്നുവീണ വരുടെ എണ്ണം അനന്തമായി തുടരുകയാണ്.

അപരാജിത കുതിപ്പ് തുടരുന്ന അവർ അഞ്ചാം സ്ഥാനട്ത്ത് എത്തി നിൽക്കുന്നു. ലെസ്റ്റർ നന്നായി കളിച്ചെങ്കിലും മിന്നും ഫോമിലുള്ള ഗണ്ണേഴ്സിന്റെ തുറുപ്പ് ചീട്ട് റംസ്ഡെയ്ൽ എന്ന ഗോളിയെ മറികടക്കാൻ ആയില്ല. ഷെഫിൽഡ് യുണൈറ്റഡിൽ നിന്നും ടീമിലെത്തിച്ചത് വെറുതെ ആയില്ല.

Aaron Ramsdale [EPL]

ബ്രെന്റ്ഫോഡ്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി ടീമുകളോട് തകർന്നടിഞ്ഞ ശേഷമുള്ള മികച്ച തിരിച്ചു വരവ്….. ആർറ്റെറ്റ യുടെ രക്തത്തിനായി മുറവിളി കൂട്ടിയവർക്ക് ഇനിയൊരല്പം വിശ്രമിക്കാം… കാരണം അയാൾ വെറും വാക്ക് പറഞ്ഞതല്ല അയാളെ വിശ്വസിക്കുക അയാൾ നിങ്ങൾക്ക് ഒടുവിൽ ഒരു മികച്ച ഫലം തന്നിരിക്കും.

ചുവന്ന ചെകുത്താന്മാരേ തകർത്തു വിട്ട ആത്മവിശ്വാസത്തിൽ എത്തിയ നീലകുറുക്കൻമാരെ പീരങ്കിയുടെ വെടിയുണ്ട അവരുടെ തറവാട്ടിൽ വച്ച് തന്നെ വിറപ്പിച്ചു കീഴ്പ്പെടുത്തി. അതേ ആൾ തന്നെ തുടങ്ങിയിട്ടേയുള്ളൂ, നിങ്ങൾ അവസാനിച്ചുവെന്ന് തുടങ്ങിയടുത്തു നിന്നും അവർ യഥാർത്ഥത്തിൽ തുടങ്ങുകയായിരുന്നു.

ഇന്ന് ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഇരട്ട ഗോളുകൾക്കാണ് തോൽപ്പിച്ചത്.ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്.ഗബ്രിയേൽ (അഞ്ചാം മിനിറ്റ്) ,സ്മിത് റോവെ (പതിനെട്ടാം മിനിറ്റ്) എന്നിവരാണ് വല കുലുക്കിയത്

യുണൈറ്റഡ് കോച്ചാകാൻ അഞ്ചുപേർ പരിഗണനാ പട്ടികയിൽ…

ബ്രസീലിയൻ പോരാളികളുടെ ചിറകിലേറി റയൽമാഡ്രിഡ് കുതിക്കുകയാണ്…