in

യുണൈറ്റഡ് കോച്ചാകാൻ അഞ്ചുപേർ പരിഗണനാ പട്ടികയിൽ…

Cotch list Manchester United

അടുത്തിടെ വമ്പൻ സൈനിങ്ങുകൾ നടത്തിയിട്ട് പോലും കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ കഴിയാത്ത ടീമെന്ന ദുഷ്പേരാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പേറുന്നത്. എന്നാൽ അതിന് അറുതി വരുത്തുവാനുള്ള സമയം ആഗതമായിരിക്കുന്നു ആണ് എന്നാണ് ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്നത്തെ മത്സരത്തോടുകൂടി തന്നെ അവരുടെ പരിശീലകനായ ഒലെ യുടെ ഭാവി ഏതാണ്ട് നിർണയിക്കപ്പെടുമെന്നു, കരുതുന്നു. യുണൈറ്റഡ് എഫ്സിയുടെ പരിശീലകനായി വരാൻ സാധ്യതയുള്ള നിലവിൽ അഞ്ച് പേരാണ്.

Cotch list Manchester United

അന്തോണിയോ കോന്റെ: യൂറോപ്പിൽ വിജയക്കൊടി പാറിച്ച അന്തോണിയോ കോന്റെക്ക് തന്നെയാണ് പ്രഥമപരിഗണന എന്നാണ് അറിയാൻ കഴിയുന്നത് ഇംഗ്ലീഷ് ക്ലബ്ബ് ആയ ടോട്ടനം ഹംസ്പറിൽ നിന്ന് ഉള്ള ഓഫർ നിഷ്കരുണം തള്ളിക്കളഞ്ഞ അദ്ദേഹം. യുണൈറ്റഡ് വിളിച്ചാൽ വരുമെന്നു പറഞ്ഞതിൽ കൂടി അദ്ദേഹം നിലവിൽ പലതും കണക്കു കൂട്ടിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.

https://youtu.be/kYARfRHVzo8

എഡ്ഡി ഹോവ് : നിലവിൽ ഒരു ക്ലബ്ബിൻറെയും പരിശീലകനല്ല ഹോവ് എന്നിരുന്നാലും ഇംഗ്ലണ്ടിൽ ഇദ്ദേഹത്തോളം പ്രതിഭ തെളിയിച്ച ഒരു പരിശീലകൻ വേറെ ഒരാൾ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. മൂന്നാം ഡിവിഷനിൽ നിന്നും ടീമിനെ പടിപടിയായി കയറ്റി കൊണ്ടുവന്ന് ഒന്നാംനിര ഉറപ്പാക്കിയ ശേഷമാണ് അദ്ദേഹം ബേൺ മൗത്തിന്റെ പടിയിറങ്ങിയത് പിന്നീട് പല ക്ലബ്ബുകളിലും നിരവധി ഓഫറുകൾ വന്നിട്ടും അദ്ദേഹം ഒന്നും സ്വീകരിച്ചിട്ടില്ല.

പിന്നീട് യുണൈറ്റഡ് പരിഗണനയിലുള്ള മൂന്നു താരങ്ങൾ ആണ് സിനദിൻ സിദാൻ, ഗ്രഹാം പോർട്ടർ, എറിക് ടെൻ ഹാൻങ് എന്നിവർ ആണ് അത്. ഇവരുടെ സാധ്യതകളെ പറ്റിയും ഇവരുടെ പ്രൊഫൈലിനെ പറ്റിയുമുള്ള ആർട്ടിക്കിളുകൾ വളരെ നേരത്തെ തന്നെ ആവേശം ക്ലബ്ബ് പ്രസിദ്ധീകരിച്ചിട്ടുണ്ട്

ലയണൽ മെസ്സിക്ക് എതിരെ രൂക്ഷവിമർശനവും,സൈബർ ആക്രമണവും…

ആർറ്റെറ്റ യുടെ രക്തത്തിനായി മുറവിളി കൂട്ടിയവർക്ക് ഇനിയൊരല്പം വിശ്രമിക്കാം…