in

ലയണൽ മെസ്സിക്ക് എതിരെ രൂക്ഷവിമർശനവും,സൈബർ ആക്രമണവും…

cyber attack on Lionel Messi

ലയണൽ മെസ്സിക്ക് എതിരെയുള്ള രൂക്ഷവിമർശനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ. ഫ്രഞ്ച് ലീഗ് കളിക്കുമ്പോൾ ലയണൽ മെസ്സിക്ക് ഇനിയും താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്ന് ഏതുവിധേനയും മെസ്സിയെ കൊണ്ട് ഒരു ഗോൾ എങ്കിലും അടിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആവണം അദ്ദേഹത്തിനു സെൻറർ ഫോർവേഡ് പൊസിഷനിൽ ഇറക്കിയത്.

അതിൻറെ യാതൊരു ഗുണവും കളിക്കളത്തിൽ കണ്ടതുമില്ല. മെസ്സി ഉള്ളപ്പോൾ ഒരു ഗോളിന് പിന്നിൽ നിന്ന ഫ്രഞ്ച് ക്ലബ് മെസ്സി തിരികെ കയറിയപ്പോൾ രണ്ടു ഗോൾ തിരിച്ചടിച്ചു കൊണ്ട് അവിസ്മരണീയമായ വിജയം സ്വന്തമാക്കിയിരുന്നു. എംബാപ്പെയുടെ അഭാവത്തിൽ സെന്റർ ഫോർവേഡായി ലയണൽ മെസിയും ഇടത് വിങ്ങിൽ നെയ്‌മറും വലത് വിങ്ങിൽ ഡി മരിയയും അണിനിരന്നെങ്കിലും ആദ്യ പകുതിയിൽ പിഎസ്ജിയുടെ ആക്രമണത്തിന് മൂർച്ച പോരായിരുന്നു.

cyber attack on Lionel Messi

പ്രതിസന്ധിഘട്ടങ്ങളിൽ മാലാഖയെപ്പോലെ അവതരിക്കുന്ന പതിവ് കൈവിടാതെ സമനില ഗോളിന് വഴിയൊരുക്കുകയും വിജയ ഗോൾ സ്വന്തമാക്കുകയും ചെയ്ത അർജന്റീന താരം ഏഞ്ചൽ ഡി മരിയയാണ് പിഎസ്ജിയുടെ വിജയശിൽപ്പി. നിലവിലെ ലീഗ് വൺ ചാമ്പ്യൻമാരായ ലീലിനെതിരെ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെങ്കിലും 10 പോയിന്റിന്റെ വ്യത്യാസവുമായി പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

https://youtu.be/kYARfRHVzo8

ഇന്നത്തെ കളിയിൽ മെസ്സി വളരേ മോശം പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. പരിക്കിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കളിക്കാൻ ഇറങ്ങാൻ പാടില്ലായിരുന്നു, ഒരുപാട് തവണ പോസ്സെഷൻ നഷ്ടപ്പെടുത്തി, പിന്നെ മെസ്സിയുമായി യാതൊരു ലിങ്ക് അപ്പ്‌ പ്ലേക്കും ശ്രമിക്കാത്ത മാധ്യനിരയും കളിയുടെ രസംകൊല്ലിയായി. ഇപ്പോഴും മെസ്സി നെയ്മർ സഖ്യം കളത്തിൽ താളം കണ്ടെത്തിയിട്ടില്ല. എന്നാണ് പ്രധാന വിമർശനം

നിലവാരം കുറഞ്ഞ ലീഗ് എന്ന തലയ്ക്ക് ആക്ഷേപിക്കുന്ന ഫ്രഞ്ച് ലീഗ് ഇതുവരെയും അദ്ദേഹത്തിന് താളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് കടുത്ത ആരാധകരെ പോലും ഇപ്പോൾ ചൊടിപ്പിക്കുന്ന ഉണ്ട്. അതുകൊണ്ട് ഇന്നത്തെ മത്സരത്തിന് ശേഷം സമാനതകളില്ലാത്ത വിധം കടുത്ത ഒരു സൈബർ ആക്രമണമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്

മറക്കാനാകില്ല ഒരു മലയാളിക്കും ഈ ഹ്യൂമേട്ടനെ, ചോരത്തുള്ളികൾക്ക് വീഴ്ത്താൻ കഴിയാത്ത ഇയാൻ ഹ്യൂം…

യുണൈറ്റഡ് കോച്ചാകാൻ അഞ്ചുപേർ പരിഗണനാ പട്ടികയിൽ…