ഫുട്ബോൾ എന്തെന്ന് അറിയാത്ത മുത്തശ്ശിമാർ പോലും ചോദിക്കുമായിരുന്നു. ആ മൊട്ടത്തലയൻ കേരളം വിട്ടു പോയോ മക്കളെ എന്ന്. ഇയാൻ എഡ്‌വേഡ് ഹ്യൂം. മലയാളികളുടെ സ്വന്തം ഹ്യൂമേട്ടൻ. ISL ലെ ഇതിഹാസ താരങ്ങളിൽ മുൻനിരയിലുള്ള ഹ്യൂമേട്ടന്റെ കരിയറിലേക്ക് ഒരു തിരിഞ്ഞു നോട്ടം
2000 ൽ 17 ആം വയസ്സിൽ ഇംഗ്ലീഷ് ക്ലബ് Tranmere Rovers ന്റെ യൂത്ത് അക്കാദമിയിൽ നിന്ന് കനേഡിയൻ യുവതാരം അവരുടെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു. 2000 ഏപ്രിൽ 15 ന് നടന്ന മത്സരത്തിൽ നിക്ക് ഹെൻറിക്ക് പകരക്കാരനായി 75 ആം മിനിറ്റിൽ അരങ്ങേറ്റ മത്സരത്തിൽ കളത്തിലിറങ്ങിക്കൊണ്ട് ഇയാൻ ഹ്യൂം തന്റെ പ്രൊഫഷണൽ കരിയറിന് തുടക്കംകുറിച്ചു. 2005 വരെ റോവേഴ്സിൽ തുടർന്ന താരം 2004-05 സീസണിൽ ആളിക്കത്തി. 16 ഗോളുകളോടെ സീസണിൽ ടീമിന്റെ നെടുംതൂണായി താരം.
149 മത്സരങ്ങളിൽ നിന്ന് 32 ഗോളുകളായിരുന്നു ടീമിനൊപ്പം ഹ്യൂമിന്റെ സമ്പാദ്യം. ഇതിനിടയിൽ കാനഡ ദേശീയ ടീമിലും താരം അരങ്ങേറി. 2005 ൽ അന്ന് ചാമ്പ്യൻഷിപ്പിൽ കളിച്ചിരുന്ന ലെസ്റ്റർ സിറ്റിയിലേക്ക് ഹ്യൂം ചേക്കേറി. അന്ന് ലെസ്റ്ററിൽ അവരുടെ അന്നത്തെ പരിശീലകൻ Craig Levein ന്റെ ആദ്യ സീസണിലെ വിലയേറിയ സൈനിങ് ആയിരുന്നു ഹ്യൂം. വിഗാനിലേക്ക് പോയ ഡേവിഡ് കൊണോല്ലിക്ക് പകരം ഡയറക്റ്റ് റീപ്ലേസ്‌മെന്റ് ആയായിരുന്നു സൈനിങ്.
ആദ്യ സീസണിൽ 37 മത്സരങ്ങൾ കളിച്ച ഹ്യൂം 9 ഗോളുകൾ നേടി. മികച്ച പ്രകടനത്തിന് അർഹിച്ച അംഗീകാരമായി മൂന്നു സീസണിലേക്ക് ലെസ്റ്റർ ഹ്യൂമിനു കരാർ നീട്ടിനൽകി. ടീമിനൊപ്പം 122 മത്സരങ്ങൾ കളിച്ച ഹ്യൂം 33 തവണ ലക്ഷ്യം കണ്ടു. 2007-08 സീസണിൽ 11 ഗോളുകളോടെ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു എങ്കിലും ലെസ്റ്ററിനെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് കരകയറ്റാൻ അദ്ദേഹത്തിന് സാധിച്ചില്ല.
പിന്നാലെ അദ്ദേഹം ബേണ്സ്ലിയിലേക്ക് ചേക്കേറി. പിന്നീട് പ്രസ്റ്റൻ നോർത്ത് എന്ടിലേക്കും മാറി എങ്കിലും അദ്ദേഹം തന്റെ കരിയറിൽ ആദ്യ കിരീടം നേടിയത് Doncaster Rovers നൊപ്പമാണ്. 2012 – 13 സീസണിൽ പ്രസ്റ്റനിൽ നിന്ന് ലോണിൽ Doncaster Rovers ൽ കളിച്ച അദ്ദേഹം ഇംഗ്ലീഷ് ലീഗ് വൺ കിരീടം നേടി. ലോൺ ഡീൽ തീർന്നതോടെ ലോൺ അടിസ്ഥാനത്തിൽ തന്നെ Fleetwood Town ലേക്ക് മാറിയ ഹ്യൂം അവരെ പ്ലെഓഫിൽ എത്തിച്ചു
2014 ൽ ഇന്ത്യൻ സൂപ്പർ ലീഗ് ആദ്യ എഡിഷനിൽ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത് കരിയറിലെ വഴിത്തിരിവായി. ഒരു യൂറോപ്യൻ ഹൈ പ്രൊഫൈൽ ക്ലബ്ലേക്ക് എന്നപോലെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ അദ്ദേഹത്തിന് നൽകിയ വരവേൽപ്പ് ഇന്ത്യൻ ക്ലബ് ഫുട്ബോളിന് തന്നെ ഒരു പുത്തൻ അനുഭവം തന്നെയായിരുന്നു. കോച്ച് കം ഗോൾകീപ്പർ ആയിരുന്ന ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങളുടെ കുന്തമുന ഹ്യൂം ആയിരുന്നു. തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…