in

LOVELOVE

മറക്കാനാകില്ല ഒരു മലയാളിക്കും ഈ ഹ്യൂമേട്ടനെ, ചോരത്തുള്ളികൾക്ക് വീഴ്ത്താൻ കഴിയാത്ത ഇയാൻ ഹ്യൂം

ISL ൽ ആദ്യ മത്സരത്തിൽ തന്നെ ചെന്നൈയിൻ എഫ്‌സിക്കെതിരെ ഗോൾ നേടി വരവറിയിച്ചു എങ്കിലും മത്സരത്തിൽ 1-2 ന് കൊമ്പൻമാർ പരാജയപ്പെട്ടു. ലീഗ് മത്സരങ്ങളിലെക്കാൾ ഹ്യൂം അപകടകാരിയായത് പ്ലെഓഫിൽ ആയിരുന്നു. ഒരു ഡയറക്റ്റ് ഫ്രീകിക്ക് ഗോൾ അടക്കം ചെന്നൈയിൻ എഫ്‌സിയെ പരാജയപ്പെടുത്തി ആദ്യ സീസണിൽ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിൽ എത്തിച്ചു. ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏക ഡയറക്റ്റ് ഫ്രീകിക്ക് ഗോളും അതുതന്നെയാണ് ഇപ്പോഴും.

പക്ഷെ, ഫൈനലിൽ ഏക ഗോളിന് അത്ലറ്റികോ ഡി കൊൽക്കത്തയോട് ബ്ലാസ്റ്റേഴ്‌സ് പരാജയപെട്ടു. 16 കളികളിൽ 5 ഗോളുകൾ ആയിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. അധ്വാനത്തിന് അർഹിച്ച അംഗീകാരമായി അദ്ദേഹത്തെ ടൂർണമെന്റിന്റെ ഹീറോ ആയി തെരഞ്ഞെടുക്കപ്പെട്ടു. ആ പ്രകടനം കൊണ്ട് ദീർഘകാലം ദേശീയ ടീമിലേക്ക് പരിഗണികാതിരുന്ന താരത്തെ കനേഡിയൻ ദേശീയ ടീമിലേക്കും തിരിച്ചു വിളിച്ചു.

Iain Hume

സീസണിൽ ശേഷിച്ച കാലയളവിൽ tranmere യിലേക്ക് തിരിച്ചു പോയെങ്കിലും തിളങ്ങാൻ ആയില്ല. ISL രണ്ടാം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ചിരവൈരികളായ അത്ലറ്റികോ ഡി കൊൽക്കത്ത അദ്ദേഹത്തെ സൈൻ ചെയ്തു. അവിടെ 30 മത്സരങ്ങളിൽ നിന്ന് 18 ഗോൾ നേടി മുന്നിൽ നിന്ന് നയിച്ചുകൊണ്ട് അത്ലറ്റിക്കോ ഡി കൊൽക്കത്തക്ക് കിരീടം നേടികൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു

Ponferradina, Extremadura ടീമുകളിൽ കളിച്ച ശേഷം ISL സീസണിൽ ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തെ തിരിച്ചെത്തിച്ചു എങ്കിലും മുന്നേറാൻ കഴിഞ്ഞില്ല. 16 മത്സരങ്ങളിൽ 5 ഗോളുകൾ നേടി. തുടർന്ന് പുണെ സിറ്റിയിൽ കളിച്ചെങ്കിലും ഇടയ്ക്കിടെ വന്ന പരിക്കുകൾ വില്ലനായപ്പോൾ അദ്ദേഹം തന്റെ പ്രൊഫെഷണൽ കരിയർ അവസാനിപ്പിച്ചു.

തൻറെ ഫുട്ബോൾ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവിൽ കൂടിയാണ് അദ്ദേഹം ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് അതിനെപ്പറ്റിയുള്ള ആർട്ടിക്കിൾ ആവേശം ക്ലബ് വളരെ നേരത്തെതന്നെ പ്രസിദ്ധീകരിച്ചിരുന്നു അത് വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

അങ്ങനെ ചെയ്താൽ അത് വലിയൊരു കുറ്റമായി മാറും: യൂർഗൻ ക്ലോപ്പ്…

മറക്കാനാകില്ല ഒരു മലയാളിക്കും ഈ ഹ്യൂമേട്ടനെ, ചോരത്തുള്ളികൾക്ക് വീഴ്ത്താൻ കഴിയാത്ത ഇയാൻ ഹ്യൂം…