ലോക ഫുട്ബോളിൽ ഏറ്റവും അധികം പോരാട്ടവീര്യവും മത്സര വാശിയും പ്രകടമാകുന്ന ടൂർണമെൻറ് ഏതാണ് എന്ന് ചോദിച്ചാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് എന്നു നിസ്സംശയം പറയുവാൻ ഏത് കൊച്ചുകുട്ടിക്കും കഴിയും. അവിടെ ആർക്കും ആരെയും തോൽപ്പിക്കാൻ കഴിയും കാരണം അവിടെ വലുപ്പച്ചെറുപ്പങ്ങൾക്ക് പ്രസക്തിയില്ല.
പോയിൻറ് പട്ടികയിൽ അവസാന സ്ഥാനക്കാരെ പോലും ആർക്കും നിസ്സാരരായി എഴുതിത്തള്ളാൻ കഴിയില്ല. കാരണം അവരുടെ ദിവസങ്ങളിൽ അവർ മുൻനിരക്കാരെ കശക്കി എറിയും. ഇവിടെ താരങ്ങളുടെ റൊട്ടേഷൻ വളരെ നിർണായകമാണ് അതുപോലെ അപകടം പിടിച്ചത് കൂടിയാണ്. ഇത് ശരിയായി ചെയ്യാൻ പറ്റാത്തതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അനുഭവിക്കുന്ന ദുരവസ്ഥയ്ക്ക് കാരണം.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പ്രധാന ശക്തികളിൽ ഒന്നായ ലിവർപൂൾ ബ്രിങ്ട്ടനെ നേരിടാൻ പോകുമ്പോൾ ടീമിനെ എങ്ങനെ അണിനിരത്തണം എന്നതാണ് ലിവർപൂൾ മാനേജർ യൂർഗൻ ക്ലോപ്പിന്റെ പ്രധാന തലവേദന. ബ്രിങ്ട്ടനെ പലരും ഒരു കുഞ്ഞൻ ടീമായി വിശേഷിപ്പിക്കുന്നു എങ്കിലും കളിക്കളത്തിൽ അതല്ല യാഥാർത്ഥ്യം.
ലിവർപൂൾ ക്ലബ്ബിൻറെ ഹോം ഗ്രൗണ്ടായ ആൻഡ് ഫീൽഡിലേക്ക് അവർ ഏവേ മത്സരത്തിനായി എത്തുകയാണ്. മികച്ച ഫോമിൽ കളിക്കുന്ന ലിവർപൂൾ എഫ് സിയുടെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സാലക്ക് അന്ന് കോച്ച് വിശ്രമം അനുവദിക്കുമോ എന്നത് പലരുടെയും സംശയമാണ്. എന്നാൽ ഒറ്റ പ്രതികരണത്തിലൂടെ അദ്ദേഹം അതിന് ഏകദേശം വ്യക്തമായ ഒരു മറുപടി നൽകിക്കഴിഞ്ഞു.
ബ്രിങ്ട്ടനെതിരെ മുഹമ്മദ് സാലയെ ഇറക്കിയില്ല എങ്കിൽ അത് താൻ ചെയ്യാൻ പോകുന്ന ഏറ്റവും വലിയ കുറ്റങ്ങളിൽ ഒന്നായി മാറും അത് എന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം മൈതാനത്ത് അവർക്കെതിരെ സ്കോഡ് റൊട്ടേഷൻ നടത്തി റിസ്ക് എടുക്കാൻ നിന്നാൽ അത് ആത്മഹത്യാപരമായ തീരുമാനമായിരിക്കും എന്നുകൂടി അദ്ദേഹം അനുമാനിക്കുന്നു.