in

LOVELOVE

പിന്നിൽ നിന്നും തിരിച്ചു കയറി PSG ക്ക് തകർപ്പൻ വിജയം

ഫ്രഞ്ച് ലീഗിൽ ലീലിനെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ച് ജയം പിടിച്ചെടുത്ത് പിഎസ്ജി. പ്രതിസന്ധിഘട്ടങ്ങളിൽ മാലാഖയെപ്പോലെ അവതരിക്കുന്ന പതിവ് കൈവിടാതെ സമനില ഗോളിന് വഴിയൊരുക്കുകയും വിജയ ഗോൾ സ്വന്തമാക്കുകയും ചെയ്ത അർജന്റീന താരം ഏഞ്ചൽ ഡി മരിയയാണ് പിഎസ്ജിയുടെ വിജയശിൽപ്പി.

എംബാപ്പെയുടെ അഭാവത്തിൽ സെന്റർ ഫോർവേഡായി ലയണൽ മെസിയും ഇടത് വിങ്ങിൽ നെയ്‌മറും വലത് വിങ്ങിൽ ഡി മരിയയും അണിനിരന്നെങ്കിലും ആദ്യ പകുതിയിൽ പിഎസ്ജിയുടെ ആക്രമണത്തിന് മൂർച്ച പോരായിരുന്നു. പാരിസ് ടീമിന്റെ പ്രതിരോധത്തിലെ വിള്ളൽ മുതലാക്കി മുന്നേറിയ ലീൽ, ജൊനാഥൻ ഡേവിഡിലൂടെ 30-ആം മിനിറ്റിൽ മുന്നിലെത്തി.

PSG Stars

ലീഡ്‌സ്ഒന്ന് രണ്ട് നീക്കങ്ങൾ കൂടി നടത്തിയെങ്കിലും ഗോൾ കീപ്പർ ഡോണാരുമ പിഎസ്ജിയുടെ രക്ഷകനായി. പേശി വലിവിൽ നിന്ന് പൂർണ്ണമായും മോചിതനാകാത്ത സൂപ്പർ താരം മെസിക്ക് പകരം ഹാഫ് ടൈമിന് ശേഷം മൗറോ ഇക്കാർഡി എത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഒടുവിൽ 73-ആം മിനിറ്റിൽ ഡി മരിയയുടെ ക്രോസിൽ നിന്ന് നായകൻ മാർക്കീഞ്ഞോസ് ആതിഥേയരെ ലീലിനൊപ്പം എത്തിച്ചു.

കളി സമനിലയിൽ അവസാനിക്കുമെന്ന പ്രതീതി നിലനിൽക്കെ
87ആം മിനിറ്റിൽ ഡി മരിയ വീണ്ടും രക്ഷകനായി. സൂപ്പർ താരം നെയ്‌മറിന്റെ അസിസ്റ്റിൽ നിന്നായിരുന്നു മരിയയുടെ വിജയ ഗോൾ. നിലവിലെ ലീഗ് വൺ ചാമ്പ്യൻമാരായ ലീലിനെതിരെ കഷ്ടിച്ചാണ് രക്ഷപ്പെട്ടതെങ്കിലും 10 പോയിന്റിന്റെ വ്യത്യാസവുമായി പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

അടുത്തയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ പിഎസ്ജി ജർമ്മൻ ക്ലബ് അർ ബി ലെയ്പ്സിഗിനെ നേരിടും.

ആ താരത്തെ ടീമിലെത്തിച്ചാൽ ഞാൻ വരാം; ഒടുവിൽ സാവി ബാർസയുടെ വിളിക്ക് ഉത്തരം നൽകുന്നു…

അങ്ങനെ ചെയ്താൽ അത് വലിയൊരു കുറ്റമായി മാറും: യൂർഗൻ ക്ലോപ്പ്…