in

LOVELOVE OMGOMG AngryAngry LOLLOL CryCry

ആ താരത്തെ ടീമിലെത്തിച്ചാൽ ഞാൻ വരാം; ഒടുവിൽ സാവി ബാർസയുടെ വിളിക്ക് ഉത്തരം നൽകുന്നു…

Xavi back to Barcelona

റൊണാൾഡ് ക്യുമാൻ ബാഴ്‌സയുടെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായതോടെ ബാർസ ആരാധകർ അടുത്ത പരിശീലകനായി ആവശ്യപ്പെടുന്നത് ബാർസയുടെ തന്നെ ഇതിഹാസ താരമായ സാവിയെയാണ്. സാവിയെ പരിശീലകനായി കൊണ്ട് വരാൻ ബാർസ ആരാധകർ ആവശ്യപ്പെടുന്നത് ഇതാദ്യമായല്ല. നേരത്തെ പല തവണ സാവിയെ പരിശീലകനാക്കാൻ ആരാധകർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ക്യുമാൻ പുറത്തായപ്പോൾ ആ ആവശ്യം വീണ്ടും ഉയരുകയാണ്.

സാവിയുടെ ബാർസയിലെ പരിശീലകനായുള്ള വരവിനെ പറ്റിയും നേരത്തെയും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ അന്നൊന്നും കൃത്യമായ പ്രതികരണം നൽകാൻ സാവി തയാറായിരുന്നില്ല.

Xavi back to Barcelona

എന്നാലിപ്പോഴിതാ ബാർസയുടെ പരിശീലകനായി വരുന്നതിൽ ഒരു ശുഭകരമായ പ്രതികരണം നടത്തിയിരിക്കുകയാണ് സാവി.

ഫ്രഞ്ച് താരം കിങ്സ്‌ലി കോമാനെ ടീമിലെത്തിച്ചാൽ ബാർസയുടെ പരിശീലക വേഷം അണിയമെന്ന പ്രതികരണമാണ് സാവി ഇപ്പോൾ നടത്തിയിരിക്കുന്നത്.

കിങ്സ്‌ലി കോമനെ ടീമിലെത്തിച്ചാൽ ബാർസയുടെ പരിശീലക സ്ഥാനം ഒരു കൈ നോക്കാമെന്ന് സാവി പറഞ്ഞതായി ഗോൾ ഡോട്ട് കോമാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

സാവി പരിശീലകനായി വരാമെന്നുണ്ടെങ്കിൽ കോമാനെ പോലെ ഒരു താരത്തെ ടീമിലെത്തിക്കാൻ ബാർസ മാനേജ്‌മെന്റും തയാറായേക്കും. എന്തായാലും സാവിയുടെ വരവിനെ സംബന്ധിച്ച് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്ത വരുമെന്നുറപ്പാണ്.

അയാൾ ബാലൻഡിയോർ അർഹിക്കുന്നു ലോകത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ് സാമുവൽ ഏറ്റു…

പിന്നിൽ നിന്നും തിരിച്ചു കയറി PSG ക്ക് തകർപ്പൻ വിജയം