ലോക ഫുട്ബോളിലെ അഭിമാന സ്തംഭങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുരസ്കാരമാണ് ബാലൻഡിയോർ. അടുത്തമാസം ആ സ്വപ്ന പുരസ്കാരം പ്രഖ്യാപിക്കാൻ പോവുകയാണ്. അതുകൊണ്ടുതന്നെ ആരാണ് ബാലൻഡിയോർ ജേതാവ് എന്നതിനെ പറ്റിയുള്ള ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുറുകുകയാണ്.
കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും മേധാവിത്വമാണ് ബാലൻ ഡി ഓർ പുരസ്കാരത്തിന്റെ കാര്യത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തവണ പുരസ്കാരജേതാവ് ആകുവാൻ കൂടുതൽ സാധ്യത അർജൻറീന താരം ലയണൽ മെസ്സിക്ക് തന്നെയാണ്.
ലോകമെമ്പാടുമുള്ള ഫുട്ബോൾ പണ്ഡിറ്റുകളും, താരങ്ങളും, മാധ്യമ പ്രവർത്തകരും മറ്റ് കായികതാരങ്ങളും എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ട ബാലൻഡിയോർ മത്സരാർത്ഥി ആരാണെന്ന് വെളിപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു സമയം കൂടിയാണ് ഇത്. അതിനിടെയാണ് മുൻ ബാഴ്സലോണ താരം സാമുവൽ ഏറ്റു തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുന്നത്.
കാമറൂൺ സ്ട്രൈക്കർ പങ്ക് വച്ച ആഗ്രഹം
എല്ലാവരും പ്രതീക്ഷിച്ച ഒന്നുതന്നെയായിരുന്നു
PSG താരം ലയണൽ മെസിക്ക് ബാലൻ ഡി ഓർ പുരസ്കാരം ലഭിക്കണമെന്നാണ് അദ്ദേഹത്തിൻറെ ആഗ്രഹം. അതിനു കാരണമായി അദ്ദേഹം പറയുന്നത് നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും വലിയ താരം ലയണൽ മെസ്സി ആണ് എന്നാണ്. അതുകൊണ്ടുതന്നെ എന്തുകൊണ്ടും പുരസ്കാരത്തിന് യോഗ്യൻ മെസ്സി തന്നെയാണെന്ന് ഈ കാമറൂൺ സ്ട്രൈക്കർ അഭിപ്രായപ്പെടുന്നു.
തൻറെ കണ്മുന്നിൽ വളർന്ന കുട്ടിയാണ് മെസ്സിയെന്നും അവന്റെ കാലുകളിൽ ദൈവീകമായ ഒരു പ്രതിഭാസ്പർശം ഉണ്ടെന്നു കൂടി അദ്ദേഹം തൻറെ ബാഴ്സലോണയിലെ സ്മരണകളെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.