in

ടീമിൽ വലിയ താരങ്ങൾ ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല, തുറന്നടിച്ചു നെയ്മർ ജൂനിയർ…

PSG Stars

ലോക ഫുട്ബോളിലെ ഏറ്റവും താര സമ്പന്നമായ ടീം ഏതാണ് എന്ന് ചോദിച്ചാൽ മറിച്ചൊന്നും ആലോചിക്കാൻ പോലും നിൽക്കാതെ ഫ്രഞ്ച് ക്ലബ് ആയ പാരീസ് സെന്റ് ജർമനെ ചൂണ്ടിക്കാണിക്കാൻ കഴിയും ഏതൊരു ഫുട്ബോൾ പ്രേമിക്കും. അത്രമാത്രം താര സമ്പന്നത ഇന്ന് നിലവിൽ ലോകത്ത് മറ്റൊരു ക്ലബ്ബിനും അവകാശപ്പെടുവാൻ കഴിയുകയില്ല.

പരിചയസമ്പത്തിന്റെയും യുവത്വത്തിൻറയും ശരിയായ മിശ്രണം എന്നതിലുപരിയായി ലാറ്റിനമേരിക്കൻ താരങ്ങളുടേയും യൂറോപ്യൻ താരങ്ങളുടേയും ഒരു അപാരമായ മിശ്രിതം നമുക്ക് ഈ ക്ലബ്ബിൽ കാണുവാൻ കഴിയും. സെർജിയോ റാമോസിന്നെ പോലെയുള്ള സീനിയർ താരങ്ങൾ മുതൽ കിലിയൻ എംബാപ്പെ പോലെയുള്ള യുവതാരങ്ങൾ വരെ ടീമിലുണ്ട്.

PSG Stars

ഫ്രഞ്ച് ലീഗിൽ മറ്റു ടീമുകളുടെ ശേഷിയെ ഉഴുതുമറിക്കാൻ ഈ ടീമിന് യാതൊരു തടസ്സവുമില്ല. ഇത്തവണ ചാമ്പ്യൻസ് ലീഗിലും ഫ്രഞ്ച് ക്ലബ്ബ് ഒരു മേധാവിത്വം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കാലാകാലങ്ങളായി അവർക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടാൻ ഉള്ള യോഗം ഉണ്ടായിട്ടില്ല. ഇത്തവണ അതിനു കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ എല്ലാം.

എന്നാൽ ഫ്രഞ്ചു ക്ലബ്ബിൻറെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ഒട്ടും അമിത വിശ്വാസം ഇല്ല എന്ന് വേണമെങ്കിൽ പറയാം. യാഥാർഥ്യത്തിൽ ഉറച്ചുനിന്നുകൊണ്ട് ആണ് അദ്ദേഹത്തിൻറെ ഓരോ വാക്കുകളും അദ്ദേഹം പറയുന്നത്. ടീമിൽ വലിയ പേരുള്ള താരങ്ങൾ ഉണ്ടായതു കൊണ്ട് മാത്രം കിരീടനേട്ടം സാധ്യമല്ല എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.

കുറേ മികച്ച താരങ്ങൾ എന്നതിലുപരി ഒരു വിന്നിംഗ് ടീം ആയി മാറിയാൽ മാത്രമേ കിരീടങ്ങൾ സാധ്യമാവുകയുള്ളൂ എന്ന യാഥാർത്ഥ്യം അദ്ദേഹം മറക്കുന്നില്ല. ഓരോ താരങ്ങളും പരസ്പരം മനസ്സിലാക്കിയും സഹായിച്ചും കഠിനാധ്വാനം ചെയ്തും വിജയത്തിനു വേണ്ടി മാത്രം പരിശ്രമിച്ചാൽ മാത്രമേ കിരീട വിജയം സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം ആരാധകരെയും താരങ്ങളെയും ഒരുപോലെ ഓർമിപ്പിക്കുന്നു.

ക്രിസ്ത്യാനോ റൊണാൾഡോ യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വന്നതിനു പിന്നിൽ ഒരേ ഒരു കാരണം മാത്രം: പാട്രിക് എവ്ര…

അയാൾ ബാലൻഡിയോർ അർഹിക്കുന്നു ലോകത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ് സാമുവൽ ഏറ്റു…