പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്തുകൊണ്ടാണ് ഇറ്റലിയിൽ ക്ലബ് യുവന്റസ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിലേക്ക് തിരികെ വന്നത് എന്നത് ഇന്നും പലർക്കും ഉത്തരം കിട്ടാത്ത ഒരു സമസ്യയായി അവശേഷിക്കുകയാണ്. പലരും ഇതിന് പല കാരണങ്ങൾ നൽകിയിട്ടുണ്ട്.
ഇറ്റാലിയിലെ ഗെയിം സ്റ്റൈൽ അദ്ദേഹത്തിന് പൊരുത്തപ്പെട്ട് പോകാത്തത് ആണ് അതിനു കാരണം എന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ട ഒരു വ്യാഖ്യാനം. എന്നാൽ സർ അലക്‌സ് ഫെർഗൂസൻ നടത്തിയ ഒരു ഫോൺകോൾ ആണ് ഇതിന് കാരണം എന്ന് മറ്റൊരു പ്രബലമായ വാദം കൂടിയുണ്ട്,
ഇപ്പോൾ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പാട്രിക് ഇവ്റയാണ് അത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ക്രിസ്ത്യാനിയുടെ ആക്രമണത്തിന് പിന്നിൽ ഭൗതികമായ യാതൊരു കാരണങ്ങളും ഇല്ല എന്നാണ് പാട്രിക് പറയുന്നത്.
കളി ഏറെ വൈകാരികമായി സമീപിക്കുന്ന ക്രിസ്ത്യാനോ റൊണാൾഡോയെ പോലെ ഒരു താരത്തിനു വേണ്ടത് സ്നേഹവും ബഹുമാനവും ആണെന്നാണ് അദ്ദേഹത്തിൻറെ വാദം. ഇതിൽ അദ്ദേഹം ഒരു നിമിഷം പോലും സംതൃപ്തൻ ആയിരുന്നില്ല.
അതുകൊണ്ട് മാത്രമാണ് അദ്ദേഹം ഇറ്റലിയൻ ക്ലബ് വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സിയിലേക്ക് വന്നത് എന്നാണ് ക്രിസ്ത്യാനോയുടെ അടുത്ത സുഹൃത്തും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ പാട്രിക്ക് പറഞ്ഞത്.