പരിശീലനത്തിനിടെ ചെറിയ പേശി പ്രശ്നം അനുഭവപ്പെട്ടെങ്കിലും സൂപ്പർതാരം ലയണൽ മെസ്സി ലില്ലെക്കെതിരായ ലീഗ് 1 മത്സരത്തിൽ പിഎസ്‌ജിക്ക് വേണ്ടി കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് പിസ്ജി പരിശീലകനായ മൗറിസിയോ പോച്ചട്ടീനോ. ലില്ലെക്കെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മൗറിസിയോ പോചെട്ടിനോ .
” മാർസെയ്‌ലെയ്‌ക്കെതിരായ മത്സരത്തിന് ശേഷം ലിയോ നന്നായി പരിശീലിച്ചു. ഇന്ന് അദ്ദേഹത്തിന് ചെറിയ പേശി പ്രശ്‌നം അനുഭവപ്പെട്ടു, മുൻകരുതൽ കാരണം വ്യക്തിഗതമായി പരിശീലനം നടത്തി, പക്ഷേ വെള്ളിയാഴ്ച അദ്ദേഹം ലില്ലെക്കെതിരായ മത്സരത്തിന് തയ്യാറാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു . “
പരിക്ക് കാരണം ഈ മത്സരം നഷ്ടമാകുന്ന ഫ്രഞ്ച് യുവതാരം എംബാപ്പെയുടെ സ്ഥാനത്തു മെസ്സി കളിക്കുമോ എന്ന് ചോദിച്ചപ്പോൾ മെസ്സിക്ക് ഏതൊരു പൊസിഷനിലും കളിക്കാൻ കഴിയുമെന്നും ആ റോളുകളിൽ കളിക്കാൻ കഴിവുള്ള മറ്റു താരങ്ങൾ തങ്ങൾക്കുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
” മുന്നേറ്റത്തിൽ എംബാപ്പെയുടെ സ്ഥാനത്ത് നമെസ്സിയെ കളിപ്പിക്കുമോ എന്നാണെങ്കിൽ ഞങ്ങൾ ഒരു ടീമായി എങ്ങനെ കളിക്കുന്നു എന്നതിലും ഞങ്ങളുടെ ആക്രമണ ശൈലിയിലും എല്ലാ താരങ്ങളുടെയും സ്വാധീനമുണ്ട് . ടീമിന് കൈലിയൻ വളരെ പ്രധാനമാണ് . മെസ്സിക്ക് കുറച്ചുകൂടി മുന്നോട്ട് കളിക്കാൻ കഴിയും, പക്ഷേ ഞങ്ങൾക്ക് മറ്റ് സാധ്യതകളും ആ റോളിൽ കളിക്കാൻ കഴിയുന്ന മറ്റ് കളിക്കാരും ഉണ്ട്. ഏതൊരു പൊസിഷനിലും ലിയോയ്ക്ക് കളിക്കാൻ കഴിയും .”
അതേസമയം, നിലവിലെ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരാണ് ലില്ലെ, പോയന്റ് ടേബിളിൽ 11 മത്സരങ്ങളിൽ നിന്ന് 15 പോയന്റുമായി 10- ആം സ്ഥാനത്താണ് ലില്ലെ . പിസ്ജിയാണെങ്കിൽ 11 മത്സരങ്ങളിൽ നിന്ന് 28 പോയന്റുമായി ഒന്നാം സ്ഥാനത്തുമാണ് . ഇന്ന് രാത്രി 12:30 നാണ് ഈ മത്സരം പിസ്ജിയുടെ ഹോം സ്റ്റേഡിയമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് അരങ്ങേറുന്നത്. പിസ്ജിയുടെ അടുത്ത മത്സരത്തിൽ ചാമ്പ്യൻസ് ലീഗിൽ RB ലീപ്സിഗിനെയാണ് നേരിടുന്നത് , നവംബർ 4-ന് പുലർച്ചെ 1:30 നാണ് RB ലീപ്സിഗിന്റെ മൈതാനത്തു വെച്ച് ഈയൊരു മത്സരം നടക്കുന്നത് .