in

എന്താണ് ഒലെക്കും യുണൈറ്റഡിനും സംഭവിച്ചത്…

Ole and Cristano Ronado story

എന്താണ് യുണൈറ്റഡിന് യഥാർത്ഥത്തിൽ സംഭവിച്ചത്?. സീസണിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം നേടിയിട്ടും എന്ത് കൊണ്ട് പിന്നീട് അങ്ങോട്ട്‌ കാലിടറി. ഒരു കഥ രൂപണേ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാം

മാഞ്ചേസ്റ്റർ യുണൈറ്റഡ് ഒരു കമ്പനിയാണ് എന്ന് കരുതുക. കമ്പനിയുടെ ഇപ്പോഴത്തെ എംഡി ഒലെ ഗണ്ണർ ആണ്. പണ്ട് ഫെർഗി കമ്പനിടെ എംഡി ആയിരുന്നു കാലത്ത് വൻ ലാഭത്തിലായിരുന്ന കമ്പനി പിന്നീട് മോയെസും ഗിഗ്ഗ്‌സും വാൻ ഗാലും മൗറീൻഹോയും കൂടി നഷ്ടത്തിലാക്കി. അപ്പോഴാണ് പണ്ട് ഫെർഗി എന്നാ എംഡി യുടെ കീഴിൽ നന്നായി ജോലി ചെയ്തിരുന്ന ഒരു ജോലിക്കാരനെ അതായത് ഒലെയെ എംഡി സ്ഥാനത്തേക്ക് അവരോധിക്കുന്നത്. ഒലെ അവിടെ പല തരത്തിൽ ഒള്ള വാണിജ്യങ്ങളും ചെയ്യാൻ തുടങ്ങി.

Ole and Cristano Ronado story

നഷ്ടത്തിലായിരുന്ന കമ്പനിയെ പതിയെ പതിയെ ലാഭത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്നു. അങ്ങനെ ഒലെ കൊണ്ട് വന്ന ലാഭങ്ങളിൽ പെട്ടതായിരുന്നു ബ്രൂണോ യും ഗ്രീൻവുടും കവാനിയും എല്ലാം. കമ്പനി മുഖ്യധാരയിലേക്ക് കടന്നു വന്നു തുടങ്ങി. ആ സമയത്താണ് വാണിജ്യ മാർക്കറ്റിൽ പണ്ട് ഒരുപാട് ലാഭം കൊയ്ത ഒരു വാണിജ്യം തിരികെ കൊണ്ടുവരാൻ കമ്പനി ആഗ്രഹിക്കുന്നതു . തങ്ങളുടെ കോമ്പറ്റിവ് കമ്പനി ആ വാണിജ്യം തങ്ങൾ തുടങ്ങിയില്ലെകിൽ എത്രയും വേഗം തുടങ്ങും എന്ന് വാർത്ത മാഞ്ചേസ്റ്റർ യുണൈറ്റഡ് എന്നാ കമ്പനി യെ വല്ലാതെ അസ്വസ്ഥരാക്കി.

ഒടുവിൽ മണിക്കൂർകൾക്ക് ഉള്ളിൽ അവർ ആ വാണിജ്യം ആരംഭിക്കുകയുണ്ടായി. ക്രിസ്ത്യാനോ റൊണാൾഡോ എന്നാണ് ആ വാണിജ്യത്തിന്റെ പേര്.ഒലെ എന്ന എംഡി ക്ക് ക്രിസ്ത്യാനോ എന്ന വാണിജ്യം എങ്ങനെ നോക്കി നടത്താൻ കഴിയും എന്ന് ചിന്തിക്കാതെ എടുത്ത തീരുമാനത്തിൽ ഒലെ വളർത്തി കൊണ്ട് വന്ന ബിസിനസ്‌ പാതി വഴി ഉപേക്ഷിക്കപെടേണ്ടതായി വരുന്നു . ഒലെ എന്ന എംഡി പുറത്തേക്ക്!.

കഥ വിട്ട് ഇനി കാര്യത്തിലേക്ക് വരാം . സീസണിന്റെ തുടക്കത്തിൽ വളരെ മനോഹരമായ തുടക്കം കിട്ടീട്ടും തകർന്നു പോയത് റോണോ എന്നാ അതികായകന്റെ വരവോട് കൂടി തന്നെയാണ്. ഒലെ യുടെ തന്ത്രങ്ങളിൽ ഒരിക്കലും റോണോ ഉണ്ടായിരുന്നില്ല. കഷ്ട്ടപെട്ട് ഉയർത്തി കൊണ്ട് വന്ന ടീമിനെ കിരീടം എന്നാ ലക്ഷ്യത്തിലേക്ക് എത്തിക്കാതെ അയാൾ പടിയിറങ്ങേണ്ടി വരുകയാണ്.

ഒരു പക്ഷെ അയാൾക്ക് ഈ സീസണിൽ നല്ല ഒരു ഡിഫെൻസീവ് മിഡ്ഫീൽഡറേ ടീമിൽ എത്തിച്ചു നൽകിയിരുന്നെങ്കിൽ ക്ലബിന് ഈ അവസ്ഥ വരില്ലായിരുന്നു. ടോട്ടൻഹാമിൻ എതിരെ ഒള്ള മത്സരം അദ്ദേഹത്തിന്റെ ഭാവി നിശ്ചയിക്കുന്ന ഒന്നാണ്. തോറ്റാൽ പുറത്തേക്കാണ് പക്ഷെ അയാൾ തന്നെയായിരുന്നു ഫെർഗിയുടെ ചെകുത്താൻ കൂട്ടത്തിന്റെ നിഴൽ എങ്കിലും യുണൈറ്റഡ് ആരാധകർക്ക് സമ്മാനിച്ചത്.

പുറകെ വരുന്ന കൊന്റെ യോ സിദാനോ ടെൻ ഹാങ്കോ കിരീടങ്ങൾ കൊണ്ട് തിയേറ്റർ ഓഫ് ഡ്രീംസിനെ അലംകൃതമാക്കുമ്പോൾ നിങ്ങൾ വളർത്തിയ ടീം എന്നാ ഒറ്റ വിശേഷണം മാത്രം മതി പ്രിയപെട്ട ഒലെ നിങ്ങൾ ഞങ്ങൾക്ക് എന്നും പരിശീലകൻ എന്ന നിലയിൽ ഓർമിപ്പിക്കപ്പെടാൻ . ടോട്ടൻഹാമിന് എതിരെ ഒള്ള മത്സരത്തിൽ യുണൈറ്റഡ് ജയിച്ചാൽ നിങ്ങൾ നിലനിന്നേക്കാം. പക്ഷെ നിങ്ങൾ പിന്നെയും എവിടെ എങ്കിലും വെച്ച് തോറ്റു പോയാൽ പിന്നെയും നിങ്ങൾക്ക് നേരെ വിമർശനങൾ അതി ക്രൂരമായി ഉണ്ടായേക്കാം. അതു കൊണ്ട് നിങ്ങൾ ഇനി പരീശീലക വേഷം അയച്ചു വെക്കണം.

പിറകിൽ വരുന്ന പുതിയ മാനേജർ ഈ ടീമിനെ വച്ച് വിജയങ്ങൾ നേടിയാൽ, ഈ ടീമിന്റെ അടിത്തറ പാകിയവൻ എന്ന നിലയിൽ നിങ്ങൾ ചരിത്രത്തിൽ വാഴ്ത്തപ്പെടാൻ ഇട വരട്ടെ. നന്ദി ഒലെ

ഹാർദിക്കിനെ മുംബൈക്ക് വേണ്ട, അഹമ്മദാബാദിലോ ലക്നൗവിലോ എത്തിയേക്കും!

ലയണൽ മെസ്സിക്ക് പ്രശ്നമെന്ന് PSG പരിശീലകൻ…!!