in

അർസ്സെനലിന്റെ ടോപ് 4 പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെച്ചിരിക്കുന്നു

Mikel Arteta arsenal

ചെൽസിയെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ മുട്ടുകുത്തിച്ചു അർറ്റെട്ടയും കൂട്ടരും അർസ്സെനലിനെ എഴുതി തള്ളാൻ ആയില്ല എന്ന് കാണിച്ചു തന്നിരിക്കുന്നു.
കഴിഞ്ഞ അഞ്ചു മത്സരത്തിൽ ഏക ജയം മാത്രവുമായാണ് ചെൽസിയുടെ ഹോം ഗ്രൗണ്ടിലേക്ക് ഗണ്ണേഴ്‌സ്‌ വണ്ടി കയറിയത്. അതിൽ തന്നെ ക്രിസ്റ്റൽ പാലസ്, ബ്രൈറ്റൻ, സൗത്താംപ്ടൺ എന്നീ ടീമുകൾക്കെതിരെ പരാജയവും, ഏക ജയം ആകട്ടെ ആസ്റ്റൺ വില്ലക്കെതിരെയും.
പക്ഷെ ചെൽസി മുന്നേറ്റങ്ങളുടെ മുനയൊടിച്ചു ലഭിച്ച അവസരങ്ങൾ നന്നായി മുതലെടുത്തു ഗണ്ണേഴ്‌സ്‌ വിജയ വഴിയിൽ തിരിച്ചു വന്നിരിക്കുന്നു. നാല് ഗോൾ മെന്റി വലകാത്ത പോസ്റ്റിലേക്ക് അടിച്ചു കയറ്റിയ എഡ്‌വാർഡ് എൻ കീറ്റ, എമിൽ സ്മിത്ത് റൗ, ബുകയൊ സാക്ക എന്നിവർ കയ്യടികൾ അർഹിക്കുന്നു. അതിൽ തന്നെ എൻ കീറ്റ യുടെ പ്രകടനം മികച്ചതായിരുന്നു, ചെൽസി പ്രതിരോധത്തെ സമ്മർദ്ദത്തിൽ ആക്കി നേടിയ ആദ്യ ഗോൾ താരത്തിന്റെ WorkRate കാണിച്ചു തരുന്നു. അർസ്സെനൽ രണ്ടാം ഗോളും ആദ്യ ഗോൾ എന്നപോലെ കൌണ്ടർ Attacking ലൂടെ കണ്ടെത്തുമ്പോൾ ചെൽസി ഏറെക്കുറെ തോൽവി രുചിച്ചിരുന്നു. പക്ഷെ രണ്ടു ഗോൾ മടക്കി പുറകോട്ടില്ലെന്നു ചെൽസിയും നിലപാട് വെക്തമാക്കിയതിനാൽ മത്സരം കനത്തു. വീണ്ടും അർസ്സെനലിന്റെ കൌണ്ടർ പ്ര്സ്സിങ്ങിൽ വിറങ്ങലിച്ച ചെൽസി മൂന്നാം ഗോളും വഴങ്ങി ഗണ്ണേഴ്സിന്റെ വിജയം ഉറപ്പിച്ചു. മറുവശത്തു ചെൽസി ടിമോ വെർണറെ മുൻനിർത്തി തിരിച്ചടികൾക്ക് ശ്രമിച്ചെങ്കിലും രണ്ടു ഗോളിൽ ഒതുങ്ങി.

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ വിദേശ താരം ടീമിൽ തുടരും..

വിരാട് കോഹ്ലിക്ക് വിശ്രമം ആവശ്യമാണെന്ന് ഇന്ത്യൻ മുൻ പരിശീലകൻ