in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ വിദേശ താരം ടീമിൽ തുടരും..

2021 ഓഗസ്റ്റ് 31 ന്ന് ഫ്രീ ട്രാൻസ്ഫർ വഴിയാണ് ചെഞ്ചോ ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്. റൗണ്ട് ഗ്ലാസിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയത്. ഇന്ത്യൻ ക്ലബ്ബുകളായ നേറോക്കാ,ബാംഗ്ലൂരു എഫ് സി എന്നീ ടീമുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത. കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ വിദേശ താരം ബ്ലാസ്റ്റേഴ്‌സിൽ തുടരും.സൂചന നൽകി പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ വിദേശ താരം ബ്ലാസ്റ്റേഴ്‌സിൽ തുടരും എന്ന് സൂചന നൽകിയിരിക്കുകയാണ് അദ്ദേഹം. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കാൻ തന്നെയാണ് ചെഞ്ചോ ആഗ്രഹിക്കുന്നതെന്നാണ് മാർക്കസിന്റെ റിപ്പോർട്ട്‌. അത് കൊണ്ട് തന്നെ താരം കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്നാണ് ആരാധകർ കരുതുന്നത്.

നിലവിൽ അഡ്രയൻ ലൂണയും മാർക്കോ ലെസ്കോവിച്ചും മാത്രമേ കേരള ബ്ലാസ്റ്റേഴ്‌സിൽ അടുത്ത സീസണിൽ തുടരുമെന്ന് ഉറപ്പായിട്ടുള്ളു വിദേശ താരം.മാർക്കസിന്റെ മറ്റൊരു റിപ്പോർട്ട്‌ പ്രകാരം മൂന്നു വിദേശ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയേക്കു. ലൂണയും ലെസ്‌കോയും ചെഞ്ചോയുമാണ് ആ മൂന്നു പേർ എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

അങ്ങനെയെങ്കിൽ ആരാധകർ കാത്തിരുന്ന അൽവരോ വാസ്ക്‌സും ജോർജെ പെരേര ഡയസും അടുത്ത സീസണിൽ മഞ്ഞ കുപ്പായത്തിൽ കാണില്ല.കഴിഞ്ഞ സീസണിൽ 18 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ട് കെട്ടിയ ചെഞ്ചോ ഒരു അസ്സിസ്റ്റ്‌ സ്വന്തമാക്കിയിരുന്നു.പൊതുവെ ലെഫ്റ്റ് വിങ്ങറായ താരം അറ്റാക്കിങ് മിഡ് ഫീൽഡ്, ലെഫ്റ്റ് മിഡ് ഫീൽഡ് എന്നീ പൊസിഷനകളിലും കളിക്കുന്ന താരം കൂടിയാണ്.

2021 ഓഗസ്റ്റ് 31 ന്ന് ഫ്രീ ട്രാൻസ്ഫർ വഴിയാണ് ചെഞ്ചോ ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്. റൗണ്ട് ഗ്ലാസിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയത്. ഇന്ത്യൻ ക്ലബ്ബുകളായ നേറോക്കാ,ബാംഗ്ലൂരു എഫ് സി എന്നീ ടീമുകൾക്ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

ടെൻ ഹാഗ് പണി തുടങ്ങി, അടിമുടി മാറാൻ യുണൈറ്റഡ്

അർസ്സെനലിന്റെ ടോപ് 4 പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെച്ചിരിക്കുന്നു