in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ടെൻ ഹാഗ് പണി തുടങ്ങി, അടിമുടി മാറാൻ യുണൈറ്റഡ്

മാഞ്ചേസ്റ്റർ യുണൈറ്റഡ് തങ്ങളുടെ അടുത്ത പരിശീലകനായി എറിക് ടെൻ ഹാഗിനെ വരും മണിക്കൂറകളിൽ നിയമിക്കും. നിയുക്ത പരിശീലകൻ എന്നാ നിലയിൽ അദ്ദേഹം തന്റെ ജോലി തുടങ്ങി കഴിഞ്ഞു. യുണൈറ്റഡിൽ വിപ്ലവതകമായ മാറ്റം കൊണ്ട് വരാൻ അയാൾ തയ്യാറായി എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

മാഞ്ചേസ്റ്റർ യുണൈറ്റഡ് തങ്ങളുടെ അടുത്ത പരിശീലകനായി എറിക് ടെൻ ഹാഗിനെ വരും മണിക്കൂറകളിൽ നിയമിക്കും. നിയുക്ത പരിശീലകൻ എന്നാ നിലയിൽ അദ്ദേഹം തന്റെ ജോലി തുടങ്ങി കഴിഞ്ഞു. യുണൈറ്റഡിൽ വിപ്ലവതകമായ മാറ്റം കൊണ്ട് വരാൻ അയാൾ തയ്യാറായി എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം താത്കാലിക പരിശീലകൻ രാൾഫ് രാഗ്നിക്ക് യുണൈറ്റഡ് മറ്റൊരു ബിൽഡ് അപ്പിലേക്ക് പോവുകയാണെന്ന് സ്ഥിരീകരിച്ചിരുന്നു .ആറോ എഴോ പത്തോ താരങ്ങൾ ടീമിലേക്ക് എത്തിയേക്കും.ഗോൾ കീപ്പിങ് മേഖല ഒഴിച്ച് ബാക്കി എല്ലാടത്തും താരങ്ങൾ ആവശ്യമാണ്.

എഡിസൺ കവാനിയും, ജെസ്സി ലിംഗാർഡും,യുവാൻ മാട്ടയും, നേമഞ്ഞ മാറ്റിക്കും ഈ സീസണിന്റെ അവസാനത്തോടെ ഫ്രീ ഏജന്റായി യുണൈറ്റഡ് വിടും.പോൾ പോഗ്ബയുടെ കാര്യത്തിൽ ഇത് വരെയും തീരുമാനം ഒന്നുമായിട്ടില്ല.വാൻ ഡർ ഗാഗ് എറിക് ടെൻ ഹാഗിന്റെ സഹ പരിശീലകനായി സ്ഥാനമേൽക്കും.

ഇതിനോടകം മാഞ്ചേസ്റ്റർ യുണൈറ്റഡ് ഈ മാറ്റങ്ങൾ നടത്തി തുടങ്ങി എന്ന് വേണം പറയാൻ .ക്ലബ്ബിന്റെ ചീഫ് സ്കൗട്ട് ജിം ലോലർ മാഞ്ചേസ്റ്റർ യുണൈറ്റഡ് വിട്ടു. തന്റെ 16 വർഷത്തെ യുണൈറ്റഡ് കരിയറിനോടാണ് അദ്ദേഹം വിടചൊല്ലിയത്.

മാഞ്ചേസ്റ്റർ യുണൈറ്റഡ് അടുത്ത ട്രാൻസ്ഫർ സീസണിന്റെ തുടക്കത്തിൽ തന്നെ ഒരു സ്ട്രൈക്കറേ യുണൈറ്റഡ് നിരയിൽ എത്തിക്കുമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്യുന്നു. ഡാർവിൻ നുനെസ്, റീചാർലിസൺ എന്നീ താരങ്ങളിൽ ഒരാളെയാണ് ക്ലബ്‌ ടീമിലെത്തിക്കാൻ സാധ്യത. വിപ്ലവതകമായ മാറ്റത്തിന് യുണൈറ്റഡ് ഒരുങ്ങുമ്പോൾ ടെൻ ഹാഗിന് ടീമിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാൻ സാധിക്കട്ടെ.

ഫുട്ബോൾ ലോകം കാത്തിരുന്ന പോരാട്ടത്തിന് നാളും തീയതിയും പ്രഖ്യാപിച്ചു

ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ വിദേശ താരം ടീമിൽ തുടരും..