in , ,

LOVELOVE

ആശാൻ കൊച്ചിയിൽ നിന്ന് തന്നെ പണി തുടങ്ങും..

കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കിരീടം തിരകെ പിടിക്കാൻ തന്നെയാണ് ആശാനും പുള്ളേരും ഈ സീസണിന് ഇറങ്ങുന്നത്. എന്ന് മുതലാണ് യഥാർത്ഥത്തിൽ ആശാൻ അടുത്ത സീസണിലേക്കുള്ള പണി തുടങ്ങുക. നമുക്ക് ഒന്ന് പരിശോധിക്കാം.

KBFC boss Ivan Vukomanovic

കഴിഞ്ഞ സീസണിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപെട്ട കിരീടം തിരകെ പിടിക്കാൻ തന്നെയാണ് ആശാനും പുള്ളേരും ഈ സീസണിന് ഇറങ്ങുന്നത്. എന്ന് മുതലാണ് യഥാർത്ഥത്തിൽ ആശാൻ അടുത്ത സീസണിലേക്കുള്ള പണി തുടങ്ങുക. നമുക്ക് ഒന്ന് പരിശോധിക്കാം.

ദുബായിൽ ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ നിശ്ചയിച്ചിരിക്കുന്നത് ഔദ്യോഗികമായി തന്നെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നു.ക്ലബ്‌ മൂന്നു സൗഹൃദ മത്സരങ്ങളും അവിടെ കളിക്കും.ഓഗസ്റ്റ് 17 മുതൽ 29 വരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ.

ഓഗസ്റ്റ് 1 ന്ന് തന്നെ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ പരിശീലനം ആരംഭിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.കൊച്ചിയിൽ പരിശീലനത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ദുബായിലേക്ക് പറക്കും. ഓഗസ്റ്റ് മദ്ധ്യേ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ നിന്ന് വിമാനം കേറും.

കഴിഞ്ഞ വർഷത്തെ തെറ്റുകൾ ഉൾക്കൊണ്ട്‌ മികച്ച ടീമിനെ അണിനിരത്താൻ തന്നെയാണ് ഇവാൻ വുകമനോവിച് ലക്ഷ്യം വെക്കുന്നത്. കൊച്ചിയിലും ദുബായിൽ മികച്ച ഒരു പ്രീ സീസൺ ബ്ലാസ്റ്റേഴ്‌സിന് ലഭിക്കട്ടെ. കൂടുതൽ വാർത്തകൾക്ക്‌ വേണ്ടി നമുക്ക് കാത്തിരിക്കാം.

പ്രീ സീസൺ യൂ. എ. ഈ യിൽ, ഔദ്യോഗിക പ്രഖ്യാപനവുമായി ബ്ലാസ്റ്റേഴ്‌സ്

ഡ്യുറണ്ട് കപ്പ് ടി വി യിൽ സംപ്രേഷണം ചെയ്യും, ബ്ലാസ്റ്റേഴ്‌സ് അണിനിരത്തുക റിസർവ് ടീമിന്