in

LOVELOVE

ഒരു പോയിന്റ് അകലെ ഇന്ത്യക്ക് ഏഷ്യൻ കപ്പ്‌ യോഗ്യത…

ഏഷ്യൻ കപ്പ്‌ യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ത്യയുടെ എതിരാളികൾ ഹോങ് കൊങ്.മത്സരം രാത്രി 8:30 ക്ക്‌ സാൾട്ട് ലേക്കിൽ. സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും തത്സമയം.

ഏഷ്യൻ കപ്പ്‌ യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ത്യയുടെ എതിരാളികൾ ഹോങ് കൊങ്.മത്സരം രാത്രി 8:30 ക്ക്‌ സാൾട്ട് ലേക്കിൽ. സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും തത്സമയം.

11 ടീമുകളാണ് യോഗ്യത മത്സരങ്ങളിലൂടെ ഏഷ്യൻ കപ്പിന് യോഗ്യത നേടുക. ആറു ഗ്രൂപ്പ്‌ ചാമ്പ്യൻമാരും ഏറ്റവും മികച്ച അഞ്ചു രണ്ടാം സ്ഥാനകരുമാണ് യോഗ്യത നേടുക. നിലവിൽ ഒരു പോയിന്റ് അകലെ മാത്രമാണ് ഇന്ത്യക്ക് ഏഷ്യൻ കപ്പ്‌ യോഗ്യത.

നിലവിൽ 2 കളികളിൽ നിന്ന് ആറു പോയിന്റുമായി ഇന്ത്യ ഗ്രൂപ്പിൽ രണ്ടാമതാണ്.2 കളികളിൽ നിന്ന് ആറു പോയിന്റുള്ള ഹോങ് കോങ്‌ ഗോൾ ശരാശരിയിൽ ഇന്ത്യക്ക് മുന്നിൽ ഒന്നാമത്തെത്തി. ഇരു ടീമുകൾക്കും ഓരോ പോയിന്റ് നേടിയാൽ ഏഷ്യൻ കപ്പിന് യോഗ്യത നേടാം.

പക്ഷെ വിജയത്തോടെ തന്നെ ഏഷ്യൻ കപ്പിന് യോഗ്യത നേടനാകും സ്റ്റിമാക്കിന്റെ ഇന്ത്യ ഇറങ്ങുക. ക്യാപ്റ്റൻ സുനിൽ ചേത്രിയുടെ ഗോളടി മികവ് തന്നെയാണ് ഇന്ത്യക്ക് പ്രതീക്ഷ. സഹലും ലിസ്റ്റനും ബ്രാൻഡണും അവസരത്തിന് ഒത്തു ഉയർന്നാൽ ഇന്ത്യക്ക് വിജയം കൈപിടിയിൽ ഒതുക്കാൻ സാധിക്കും. എന്തായാലും ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് അത്ര എളുപ്പത്തിൽ സുഹൈറിനെ വിട്ട് നൽകില്ല..

ഏഷ്യൻ കപ്പിന് യോഗ്യത നേടി ടീം ഇന്ത്യ..