in , ,

OMGOMG

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് അത്ര എളുപ്പത്തിൽ സുഹൈറിനെ വിട്ട് നൽകില്ല..

മോഹൻ ബഗാനിൽ നിന്നാണ് താരം നോർത്ത് ഈസ്റ്റിലേക്കെത്തിയത്.കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് നാല് ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.താരത്തിന് വേണ്ടി ഈസ്റ്റ്‌ ബംഗാളും ശ്രമം നടത്തുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ തങ്ങളുടെ ടീമിലെത്തിക്കാൻ ഏറ്റവും അധികം ആഗ്രഹിക്കുന്ന താരമാണ് വി പി സുഹൈർ. താരത്തിന് വേണ്ടി ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് അതിശക്തമായി തന്നെ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ പുറത്തേക്ക് വരുന്ന വാർത്തകൾ ആരാധകർക്ക് അത്ര സന്തോഷം നൽകുന്നതല്ല.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. താരത്തിന് വേണ്ടി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് വലിയ ഒരു ട്രാൻസ്ഫർ തുക ആവശ്യപെടുമെന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.

നിലവിൽ നോർത്ത് ഈസ്റ്റിന് മുന്നിൽ വലിയ ഒരു ഓഫർ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വെച്ചിരിക്കുന്നത്. രണ്ട് താരങ്ങളും ട്രാൻസ്ഫർ ഫീസും അടങ്ങുന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ. യുവ താരം ഗിവ്സൺ സിങ്ങും മലയാളിയായ പ്രശാന്തുമാണ് ആ രണ്ട് താരങ്ങൾ.

എന്നാൽ നിലവിൽ ഈ ഓഫർ സ്വീകരിക്കാൻ നോർത്ത് ഈസ്റ്റ്‌ സമ്മതം മൂളിയിട്ടില്ല എന്ന് തന്നെയാണ് മാർക്കസിന്റെ റിപ്പോർട്ട്‌ സൂചിപ്പിക്കുന്നത്.പക്ഷെ ബ്ലാസ്റ്റേഴ്‌സിലേക്ക് വരാൻ താൻ അതിയായി ആഗ്രഹിക്കുണ്ടെന്ന് സുഹൈർ വ്യക്തമാക്കിയിരുന്നു.12.50 മില്യണ് ഇന്ത്യൻ രൂപയാണ് താരത്തിന്റെ നിലവിലുള്ള മാർക്കറ്റ് വാല്യൂ.

മോഹൻ ബഗാനിൽ നിന്നാണ് താരം നോർത്ത് ഈസ്റ്റിലേക്കെത്തിയത്.കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് നാല് ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.താരത്തിന് വേണ്ടി ഈസ്റ്റ്‌ ബംഗാളും ശ്രമം നടത്തുന്നുണ്ട്.

പ്രീമിയർ ലീഗിനെക്കാൾ മൂല്യം ഐ പി എല്ലിന്..

ഒരു പോയിന്റ് അകലെ ഇന്ത്യക്ക് ഏഷ്യൻ കപ്പ്‌ യോഗ്യത…