in , , , ,

LOLLOL LOVELOVE OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളെ സ്വന്തമാക്കാൻ എ ടി കെ മോഹൻ ബഗാൻ 

നിലവിൽ ഹൈദരാബാദ് എഫ് സി യിലാണ് താരം കളിക്കുന്നത്.20.83 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.37 വയസുള്ള താരം പ്രായത്തെ വെല്ലുന്ന കളിയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ പുറത്തെടുക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ ബർത്തോലോമൊയി ഓഗ്ബച്ചേയേ സ്വന്തമാക്കാൻ എ ടി കെ മോഹൻ ബഗാൻ. പ്രമുഖ മാധ്യമമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപോർട്ട്‌ ചെയ്യുന്നത്.എ ടി കെ ക്ക് പുറമെ ഈസ്റ്റ്‌ ബംഗാളും താരത്തിൽ താല്പര്യം കാണിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

നിലവിൽ ഹൈദരാബാദ് എഫ് സി യിലാണ് താരം കളിക്കുന്നത്.20.83 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.37 വയസുള്ള താരം പ്രായത്തെ വെല്ലുന്ന കളിയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ പുറത്തെടുക്കുന്നത്.

കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ് സി യേ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കൾ ആകിയതിൽ നിർണായക പങ്ക് വഹിച്ച താരമാണ് ഓഗ്ബച്ചേ.17 കളികളിൽ നിന്ന് 17 ഗോളും ഒരു അസ്സിസ്റ്റുമാണ് താരം സ്വന്തമാക്കിയത്. സെന്റർ ഫോർവേഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ എങ്കിലും ഇടത് വലത് വിങ്ങുകളിലും താരത്തിന് കളിക്കാൻ സാധിക്കും.കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 16 കളികളിൽ നിന്ന് 15 ഗോളുകളും ഒരു അസ്സിസ്റ്റും സ്വന്തമാക്കി.

 താരം ഹൈദരാബാദ് എഫ് സി യിൽ കരാർ പുതുക്കുമെന്ന് തന്നെയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ പറയുന്നത്.പക്ഷെ എ ടി കെ യിൽ ഉടലെടുത്ത പുതിയ സാഹചര്യം അതായത് റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ടീം വിടാൻ തീരുമാനിച്ചത് കൊണ്ട് തന്നെ ഈ ട്രാൻസ്ഫർ ചിലപ്പോൾ നടന്നേക്കാം. എന്തായാലും നമുക്ക് കാത്തിരിക്കാം.

എംബപ്പേ റയൽ മാഡ്രിഡ് ഓഫറിൽ നിന്നും പിന്നോട്ടടിക്കാൻ ഒരു കാരണം ഒരു ബ്രസീലിയൻ യുവ താരമാണെന്നു പറയുന്നത് എത്ര കണ്ടു ശെരിയാണ് ?????

യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിക്കാൻ മാഞ്ചേസ്റ്റർ യുണൈറ്റഡ്,കിരീടം സ്വന്തമാക്കാൻ സിറ്റിയും ലിവർപൂളും, പ്രീമിയർ ലീഗിന്റെ ഫോട്ടോ ഫിനിഷ് ഇന്ന്..