in , , , , , , ,

LOVELOVE

യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിക്കാൻ മാഞ്ചേസ്റ്റർ യുണൈറ്റഡ്,കിരീടം സ്വന്തമാക്കാൻ സിറ്റിയും ലിവർപൂളും, പ്രീമിയർ ലീഗിന്റെ ഫോട്ടോ ഫിനിഷ് ഇന്ന്..

എന്ത് കൊണ്ടാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗ് എന്ന് വിശേഷിപ്പിക്കുന്നത് എന്ന് അറിയാൻ ഇന്നത്തെ ദിവസം മാത്രം ഒന്ന് നോക്കിയാൽ മതി. ഇന്ന് പ്രീമിയർ ലീഗിൽ അരങ്ങേറാൻ പോകുന്നത് അവസ്മരണിയാ പോരാട്ടങ്ങൾ. അവസാന റൗണ്ടിലെ മത്സരങ്ങളും തീ പാറുന്നത് തന്നെ.

എന്ത് കൊണ്ടാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗ് എന്ന് വിശേഷിപ്പിക്കുന്നത് എന്ന് അറിയാൻ ഇന്നത്തെ ദിവസം മാത്രം ഒന്ന് നോക്കിയാൽ മതി. ഇന്ന് പ്രീമിയർ ലീഗിൽ അരങ്ങേറാൻ പോകുന്നത് അവസ്മരണിയാ പോരാട്ടങ്ങൾ. അവസാന റൗണ്ടിലെ മത്സരങ്ങളും തീ പാറുന്നത് തന്നെ.

ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് വേണ്ടി പോരാടുന്ന ആർസേനലും ടോട്ടെന്ഹാം. യൂറോപ്പ ലീഗ് യോഗ്യതക്ക് വേണ്ടി യുണൈറ്റഡും വെസ്റ്റ് ഹാമും. നിലനിൽപ്പിന്റെ പോരാട്ടത്തിന് വേണ്ടി ലീഡ്‌സും ബൺലിയും. എല്ലാത്തിനും ഉപരി ഇംഗ്ലണ്ടിലെ രാജാക്കന്മാരാകാൻ സിറ്റിയും ലിവർപൂളും.

എല്ലാം മത്സരങ്ങളും രാത്രി 8:30 ക്ക്‌. ലിവർപൂളിന്റെ എതിരാളികൾ വോൾവസാണ്. മാഞ്ചേസ്റ്റർ സിറ്റിയുടെ എതിരാളികൾ വെസ്റ്റ് ഹാമും.സിറ്റി തോൽക്കാതെ ഇരുന്നാൽ സിറ്റിക്ക് കിരീടം നേടാം. ലിവർപൂളിന് കിരീടം നേടണമെങ്കിൽ ലിവർപൂൾ വിജയിക്കുകയും സിറ്റി തോൽക്കുകയും വേണം.

ആർസേനൽ ടോട്ടെന്ഹാമുമാണ് ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക്‌ വേണ്ടി പോരാടുന്നത്. ആർസേനലിന്റെ എതിരാളികൾ എവർട്ടനാണ്. ടോട്ടൻഹാമിന്റെ എതിരാളികൾ നോർവിച് സിറ്റിയുമാണ്.ആർസേനലിന് യോഗ്യത നേടണമെങ്കിൽ ടോട്ടൻഹാം വിജയിക്കാതിരിക്കുകയും ആർസേനൽ വിജയിക്കുകയും വേണം.

വെസ്റ്റ് ഹാമും മാഞ്ചേസ്റ്റർ യുണൈറ്റഡുമാണ് യൂറോപ്പ ലീഗ് യോഗ്യതക്ക്‌ വേണ്ടി മത്സരിക്കുന്നത്.മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ക്രിസ്റ്റൽ പാലസും വെസ്റ്റ് ഹാമിന്റെ എതിരാളികൾ ബ്രൈറ്റനുമാണ്.വെസ്റ്റ് ഹാമിന് യോഗ്യത നേടണമെങ്കിൽ യുണൈറ്റഡ് വിജയിക്കാതിരിക്കുകയും വെസ്റ്റ് ഹാം വിജയിക്കുകയും വേണം.

നിലനിൽപ്പിന്റെ പോരാട്ടത്തിൽ മത്സരിക്കുന്നത് ബർണലിയും ലീഡ്‌സുമാണ്. ബർണലി യുടെ എതിരാളികൾ ന്യൂ കാസിലും ലീഡ്‌സിന്റെ എതിരാളികൾ ബ്രെന്റ്ഫോഡുമാണ്.ലീഡ്‌സിന് പ്രീമിയർ ലീഗിൽ നിലനിൽക്കണമെങ്കിൽ വിജയം അനിവാര്യമാണ്.

ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളെ സ്വന്തമാക്കാൻ എ ടി കെ മോഹൻ ബഗാൻ 

ബ്രസീലിന്റെ ലോകകപ്പ് ഒരുക്കം യൂറോപ്പിൽ