in

LOLLOL LOVELOVE CryCry OMGOMG AngryAngry

ഞെട്ടിക്കുന്ന തോൽവിയുമായി ATK മോഹൻ ബഗാൻ പുറത്തായി

ഡ്യൂറണ്ട് കപ്പിൽ നിന്നും പുറത്തായതിനു പിന്നാലെ എ എഫ് സി കപ്പിൽ നിന്ന് ദയനീയമായി പുറത്തായി കൊൽക്കത്തൻ വമ്പൻമാരായ ATK മോഹൻ ബഗാൻ.

ഡ്യൂറണ്ട് കപ്പിൽ നിന്നും പുറത്തായതിനു പിന്നാലെ എ എഫ് സി കപ്പിൽ നിന്ന് ദയനീയമായി പുറത്തായി കൊൽക്കത്തൻ വമ്പൻമാരായ ATK മോഹൻ ബഗാൻ.

എ എഫ് സി കപ്പിന്റെ ഇന്റർ സോൺ സെമിഫൈനൽ മത്സരത്തിൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നിറഞ്ഞു നിന്ന സ്വന്തം കാണികൾക്ക് മുന്നിലാണ് ATK മോഹൻ ബഗാൻ പരാജയപ്പെട്ടത്.

മലേഷ്യൻ ക്ലബ്ബായ കോലാലമ്പൂർ സിറ്റിയാണ് ATK മോഹൻ ബഗാനെതിരെ 3-1 ന്റെ വിജയം നേടിയത്. മത്സരത്തിൽ മികച്ച കളി കാഴ്ച വെച്ച ATK മോഹൻ ബഗാന് കൂടുതൽ ഗോളുകൾ നേടാൻ മാത്രം കഴിഞ്ഞില്ല.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 60 മിനിറ്റിൽ ജോസെയിലൂടെയാണ് കോലാലമ്പൂർ ലീഡ് നേടുന്നത്.

എന്നാൽ 90 മിനിറ്റിൽ ഫരീദ് അലിയിലൂടെ സമനില നേടിയെടുത്ത ATK മോഹൻ ബഗാനെതിരെ തൊട്ടടുത്ത നിമിഷങ്ങളിൽ ഐമനും മൊരാലസും ഗോളുകൾ നേടിയതോടെ 3-1 ന്റെ വിജയവുമായ് സന്ദർശകർ ഇന്റർ സോൺ ഫൈനലിൽ പ്രവേശിച്ചു.

ഒക്ടോബർ 5-ന് ഉസ്ബകിസ്ഥാനിൽ വെച്ച് നടക്കാനിരിക്കുന്ന ഇന്റർ സോൺ ഫൈനലിൽ സോഗ്ഡയാന എഫ്സിയെയാണ് കോലാലമ്പൂർ സിറ്റി നേരിടുന്നത്.

ബ്ലാസ്റ്റേഴ്സിന് ഫാൻസിന്റെ വക കിടിലൻ ഓണ സമ്മാനം?

ഫാൻസിന് ഓണ സമ്മാനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ?