in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇനി ആക്രമണം മാത്രമാണ് മുന്നോട്ടുള്ള വഴി: ബ്ലാസ്റ്റേഴ്സ് പരിശീലകൻ…

ആക്രമണ ഫുട്ബോളും ഗോളുകളും താൻ ഇഷ്ടപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞു, കഴിഞ്ഞ മത്സരത്തിൽ പന്ത് കൂടുതൽ സമയം കൈവരിക്കുന്നതിൽ ശ്രദ്ധിക്കുകയായിരുന്നു. എന്നാൽ ഇനിമുതൽ എതിരാളികളുടെ ഗോൾവല തുളയ്ക്കുന്നതിലാണ് തൻറെ കുട്ടികളുടെ ശ്രദ്ധേയെന്ന് ഇവാൻ പറഞ്ഞു. പരമാവധി സമയം എതിരാളികളെ മുൾമുനയിൽ നിർത്തുകയാണ് ഇനിമുതൽ ബ്ലാസ്റ്റേഴ്സ് തന്ത്രം.

KBFC boss Ivan Vukomanovic

ഇന്ത്യൻ എൽക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹൻ ബഗാൻ മത്സരത്തിൽ ദയനീയമായി പരാജയപ്പെട്ടത് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ചുവടുമാറ്റം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി അണുവിട തെറ്റാതെ ആക്രമണം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ തങ്ങൾ പരാജയപ്പെട്ടു പോകുവാനുള്ള കാരണവും അദ്ദേഹം തുറന്നു പറഞ്ഞു.

ആദ്യമത്സരത്തിൽ തങ്ങൾ ഭൂരിഭാഗം സമയം പത്തു കൈ വച്ചിട്ട് മതിയായ അത്രയും ഗോളുകൾ സ്കോർ ചെയ്യാൻ കഴിയാഞ്ഞത് തങ്ങളുടെ ബലഹീനത ആണെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ സമ്മതിച്ചു. എതിരാളികളുടെ പ്രത്യാക്രമണത്തിനെ തടയുന്നതിലും തങ്ങൾക്ക് വീഴ്ച വന്നതായി അദ്ദേഹം പറഞ്ഞു.

KBFC boss Ivan Vukomanovic

നാളെ വൈകിട്ട് 7.30ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയെ നേരിടുന്നതിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടന്ന വാർത്താസമ്മേളനത്തിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ തൻറെ ഇനിയുള്ള പദ്ധതികളെക്കുറിച്ച് മനസ്സുതുറന്നത്. ഇനി ആക്രമണമാണ് തൻറെ വേദവാക്യം എന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞു ഇന്നത്തെ വാർത്താസമ്മേളനത്തിൽ കൂടി.

ആക്രമണ ഫുട്ബോളും ഗോളുകളും താൻ ഇഷ്ടപ്പെടുന്നു എന്ന് അദ്ദേഹം പറഞ്ഞു, കഴിഞ്ഞ മത്സരത്തിൽ പന്ത് കൂടുതൽ സമയം കൈവരിക്കുന്നതിൽ ശ്രദ്ധിക്കുകയായിരുന്നു. എന്നാൽ ഇനിമുതൽ എതിരാളികളുടെ ഗോൾവല തുളയ്ക്കുന്നതിലാണ് തൻറെ കുട്ടികളുടെ ശ്രദ്ധേയെന്ന് ഇവാൻ പറഞ്ഞു. പരമാവധി സമയം എതിരാളികളെ മുൾമുനയിൽ നിർത്തുകയാണ് ഇനിമുതൽ ബ്ലാസ്റ്റേഴ്സ് തന്ത്രം.

എതിരാളികളുടെ പ്രത്യാക്രമണങ്ങൾ നടക്കുമ്പോൾ പതറിപ്പോകുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടിയെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. അത്തരം അപ്രതീക്ഷിതമായ ആക്രമണങ്ങൾ ഇനി ഉണ്ടാകുമ്പോൾ ഗ്രിപ്പ് നഷ്ടപ്പെടാതെ പിടിച്ചുനിൽക്കാൻ തൻറെ കുട്ടികൾ ഇനിയും തയ്യാറാകേണ്ടതുണ്ട് എന്നദേഹം പറഞ്ഞു, എന്നിരുന്നാലും അവരുടെ പുരോഗതിയിൽ പരിശീലകൻ പൂർണ തൃപ്തനാണ്

സൂപ്പർതാരത്തിനോട് പി എസ് ജി വിട്ടു പോകരുതെന്ന് ലയണൽ മെസ്സി…

പരിക്കേറ്റ രാഹുലിന് പകരം വരുന്നത് സർപ്രൈസ് താരം, ഈ പരുക്ക് പരീക്ഷണത്തിന് വീണു കിട്ടിയ ഒരവസരം കൂടിയാണ്…