in

LOVELOVE OMGOMG LOLLOL CryCry AngryAngry

സൂപ്പർതാരത്തിനോട് പി എസ് ജി വിട്ടു പോകരുതെന്ന് ലയണൽ മെസ്സി…

ടീമിലേക്ക് വന്ന് അധികകാലമാകുന്നതിനുമുമ്പ് ടീമിനുള്ളിൽ സഹതാരങ്ങളുടെ കരിയർ സംബന്ധമായ കാര്യങ്ങളിൽ പോലും തീരുമാനങ്ങളെ സ്വാധീനിക്കുവാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞത്, അദ്ദേഹം പാരീസ് സെൻറ് ജർമൻ ക്യാമ്പിൽ എല്ലാവർക്കും സ്വീകാര്യനായ താരമായി വളർന്നു കഴിഞ്ഞിരിക്കുന്നു എന്നതിന് തെളിവായിട്ടാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.

Lionel Messi for PSG in UCL [Twiter]

സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ ഹൃദയത്തുടിപ്പ് ആയിരുന്നു ലയണൽ മെസ്സി എന്ന അവരുടെ ഇതിഹാസതാരം, 20 വർഷത്തിലേറെ അവർക്കുവേണ്ടി വിയർപ്പൊഴുക്കിക്കഴിഞ്ഞശേഷം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിയിലേക്ക് വന്നതുമുതൽ അവർ വാർത്തകളിൽ നിറയുകയാണ്. അതിൽ ഭൂരിഭാഗവും പെരുപ്പിച്ച മാധ്യമ സൃഷ്ടികളാണ് എന്നത് മറ്റൊരു സത്യം.

ലയണൽ മെസ്സി വന്നതോടെ ടീമിനുള്ളിൽ തൻറെ പ്രാധാന്യം നഷ്ടപ്പെടുന്നതായി ഫ്രഞ്ച് യുവതാരം കിലിയൻ എംബപ്പേക്ക് അനുഭവപ്പെട്ടു എന്നും, അദ്ദേഹം അതുകൊണ്ട് റയൽ മാഡ്രിഡിലേക്ക് പോകുകയാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. വമ്പൻ പ്രതിഫലം നൽകുവാൻ സ്പാനിഷ് ക്ലബ് തയ്യാറുമാണ്.

Lionel Messi for PSG in UCL [Twiter]

സ്പാനിഷ് ക്ലബ് ആയ റയൽ മാഡ്രിഡ് എഫ് സിയിൽ കളിക്കുവാനുള്ള തൻറെ ബാല്യകാലം മുതലുള്ള ആഗ്രഹം പലതവണ ഫ്രഞ്ച് യുവതാരം വെളിപ്പെടുത്തിയിട്ടുണ്ട്. താരത്തിനു വേണ്ടിയുള്ള കരാർ പേപ്പർ ബ്ലൂപ്രിന്റും തയ്യാറാക്കിവെച്ച ശേഷം റയൽമാഡ്രിഡ് കാത്തിരിക്കാനും കാലംകുറെയായി. പക്ഷേ പി എസ് ജി താരത്തിനെ വിട്ടുകൊടുക്കാൻ തയ്യാറല്ല.

ഇപ്പോൾ പി എസ് ജി ആരാധകർക്ക് വളരെയധികം ആശ്വാസം പകരുന്ന ഒരു പ്രതികരണമാണ് എംബപ്പയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. റയൽ മാഡ്രിഡ് എഫ് സിയിലേക്ക് പോകുവാൻ ഉള്ള ആഗ്രഹം താരം തൽക്കാലം ഉപേക്ഷിച്ചിരിക്കുകയാണ്. അതിന് പിന്നിലെ കാരണം ലയണൽ മെസ്സിയുടെ അഭ്യർത്ഥന ആണെന്നാണ് അറിയുവാൻ കഴിയുന്നത്.

ടീമിലേക്ക് വന്ന് അധികകാലമാകുന്നതിനുമുമ്പ് ടീമിനുള്ളിൽ സഹതാരങ്ങളുടെ കരിയർ സംബന്ധമായ കാര്യങ്ങളിൽ പോലും തീരുമാനങ്ങളെ സ്വാധീനിക്കുവാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞത്, അദ്ദേഹം പാരീസ് സെൻറ് ജർമൻ ക്യാമ്പിൽ എല്ലാവർക്കും സ്വീകാര്യനായ താരമായി വളർന്നു കഴിഞ്ഞിരിക്കുന്നു എന്നതിന് തെളിവായിട്ടാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്.

SRH ആരെയൊക്കെ നിലനിർത്തും, വില്യംസണും ഉംറാൻ മാലിക്കും തുടരുമോ?

ഇനി ആക്രമണം മാത്രമാണ് മുന്നോട്ടുള്ള വഴി: ബ്ലാസ്റ്റേഴ്സ് പരിശീലകൻ…