in

SRH ആരെയൊക്കെ നിലനിർത്തും, വില്യംസണും ഉംറാൻ മാലിക്കും തുടരുമോ?

ലോകകപ്പിൽ മാൻ ഓഫ് ദ ടൂർണമെന്റ് ആയി എന്ന കാര്യം വാർണറുടെ ഭാവിയിൽ മാറ്റം ഒന്നും കൊണ്ടുവന്നേക്കില്ല.

SRH/IPL

സൺ റൈസേസ് ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം ഈ മെഗാ ലേലം ഒരു അനുഗ്രഹമാണ്. ഓവർസീസ് താരങ്ങളെ വച്ച് പിടിച്ച് നിന്ന, മികച്ച പ്രകടനങ്ങൾ നടത്തിയ ഹൈദരാബാദിന് അപ്രതീക്ഷിത തിരിച്ചടി ആയിരുന്നു 2021 സീസൺ. ടീം ഉടച്ചു പണിയാൻ ഏറ്റവും ആഗ്രഹിക്കുന്ന, ഒരു പുതിയ തുടക്കം  കാത്തിരിക്കുന്ന സൺ റൈസേസ് മാനേജ്മെന്റിനും ഫാൻസിനും ഈ മെഗാ ലേലം വളരെ പ്രധാനപ്പെട്ടതാണ്.

റിറ്റൻഷൻ പോളിസി ഇങ്ങനെ!

ഓരോ ടീമിനും പരമാവധി നാല് പേരെയാണ് നിലനിർത്താൻ കഴിയുക. രണ്ട് കോമ്പിനേഷനിൽ പ്ലയേസിനെ നിലനിർത്താൻ സാധിക്കും. മൂന്ന് ഇന്ത്യൻ താരങ്ങളും ഒരു ഓവർസീസ് താരവും, അല്ലെങ്കില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും രണ്ട് ഓവർസീസ് താരങ്ങളും. നാല് പേരെ നിലനിർത്തുന്ന പക്ഷം ആകെ പർസ് തുക 90 കോടിയിൽ 42 കോടി അവർക്കായി ചിലവാവും – അൺക്യാപ്ഡ് ഇന്ത്യൻ ആണെങ്കിൽ കുറഞ്ഞ തുകക്ക് നിലനിർത്താം.

SRH/IPL

സൺ റൈസേസിന്റെ കാര്യത്തിലേക്ക് കടക്കുമ്പോൾ ചില പ്ലയേസിന്റെ ഭാവി വളരെ വ്യക്തമാണ്. മുൻ ക്യാപ്റ്റനും ടീമിന്റെ ഏറ്റവും മികച്ച പ്ലയറും ആയിരുന്ന ഡേവിഡ് വാർണറെ ടീം നിലനിർത്തില്ല – ടൂർണമെന്റിൽ പാതി വഴിക്ക് ക്യാപ്റ്റനെ പുറത്താക്കിയത് കളത്തിന് പുറത്തെ പ്രശ്നങ്ങൾ കാരണം ആണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ആ സാഹചര്യത്തില്‍ ലോകകപ്പിൽ മാൻ ഓഫ് ദ ടൂർണമെന്റ് ആയി എന്ന കാര്യം വാർണറുടെ ഭാവിയിൽ മാറ്റം ഒന്നും കൊണ്ടുവരില്ല. റിലീസ് ചെയ്യപ്പെട്ടാൽ വാർണർക്ക് ആവശ്യക്കാര്‍ ഉള്ളതിനാൽ തിരത്തിനും പ്രശ്നങ്ങളില്ല.

രണ്ടാമത്തെ പ്ലയർ റാഷിദ് ഖാൻ ആണ്, ടിട്വന്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളായ റാഷിദിനെ സൺ റൈസേസ് ലേലത്തിന് വിടില്ല. ഈ നിമിഷം ഉറപ്പുള്ള ഒരു നിലനിർത്തൽ റാഷിദ് ഖാൻ മാത്രമാണ്. വാർണറെ ഒഴിവാക്കുന്ന സാഹചര്യത്തില്‍ നിലവിലെ ക്യാപ്റ്റന്‍ കെയ്ൻ വില്യംസണെ ക്യാപ്റ്റന്‍ ആയി തന്നെ നിലനിർത്തി മുന്നോട്ട് പോവാൻ ടീമിന് തീരുമാനിക്കാം – പക്ഷേ ഒരു മെഗാ ലേലത്തിൽ വില്യംസണ് 16 കോടി മൂല്യം വരുമോ എന്നത് സംശയമാണ് – പക്ഷേ തിരിച്ച് എടുക്കാൻ ഉദേശം ഉണ്ടെങ്കില്‍ ഒഴിവാക്കുന്നതും റിസ്ക് ആണ്. ക്യാപ്റ്റൻ ആക്കാൻ പദ്ധതി ഉണ്ടെങ്കില്‍ വില്യംസണും നിലനിർത്തപ്പെടും എന്ന് പ്രതീക്ഷിക്കാം.

ഇന്ത്യൻ പ്ലയേസ് അധികം ആരുമില്ല ഹൈദരാബാദിന്, ഫോം ഔട്ടിന്റെ നിഴലുകളിലുള്ള ഭുവനേഷ്വർ കുമാറിനെ നിലനിർത്തും എന്ന് തോന്നുന്നില്ല. വൻ തുകക്ക് ടീമിൽ എത്തിച്ച മനീഷ് പാണ്ഡെ, പരിക്കുകളുടെ പ്രശ്നമുള്ള ടി നടരാജൻ എന്നിവരും ലേലത്തിലേക്ക് തന്നെ എത്തിയേക്കും. ഭാവി മുൻനിർത്തി, കുറച്ച് പർസും കാത്ത് സൂക്ഷിക്കാന്‍ ഏറ്റവും മികച്ച ഓപ്ഷൻ അൺക്യാപ്ഡ് ഇന്ത്യൻ പ്ലയേസ് ആണ്. കാശ്മീരുകാരായ പേസർ ഉംറാൻ മാലിക്, അബ്ദുല്‍ സമദ്, അല്ലെങ്കില്‍ അഭിഷേക് ശർമ എന്നിവരിൽ രണ്ട് പേരെ നിലനിർത്താനുള്ള സാധ്യതകളും ഉണ്ട്.

എന്തായാലും ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ, ജേസൻ റോയ്, ജേസൻ ഹോൾഡർ, ഭുവനേഷ്വർ കുമാർ, മുഹമ്മദ് നബി തുടങ്ങിയ പ്രമുഖർ സൺ റൈസേസിൽ നിന്നും ലേലത്തിന് എത്തും.

വീണ്ടും ബാഴ്സയിലേക്ക്; മെസ്സിയെന്ന താരത്തിന് ബാഴ്സയോടുള്ള മൊഹബത്ത് അങ്ങനെയൊന്നും പോയിപോവൂല മോനെ…

സൂപ്പർതാരത്തിനോട് പി എസ് ജി വിട്ടു പോകരുതെന്ന് ലയണൽ മെസ്സി…