in

LOVELOVE OMGOMG LOLLOL CryCry AngryAngry

വീണ്ടും ബാഴ്സയിലേക്ക്; മെസ്സിയെന്ന താരത്തിന് ബാഴ്സയോടുള്ള മൊഹബത്ത് അങ്ങനെയൊന്നും പോയിപോവൂല മോനെ…

മെസ്സിയെ പരാമർശിക്കുമ്പോൾ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്തതാണ് ബാഴ്സലോണ എന്ന ക്ലബ്ബ്. മെസ്സി എന്ന താരം ഉദിച്ചതിലും തിളങ്ങിനിന്നതിലും പ്രധാനപങ്ക് ബാഴ്സലോണയ്ക്കുണ്ട്. കടുത്ത മെസ്സി വിരോധികൾ പോലും അദ്ദേഹം ക്യാമ്പ് നൗ വിടാൻ ആഗ്രഹിച്ചിരുന്നില്ല എന്നത് ഒരു വാസ്തവമാണ്. മെസ്സി ബാഴ്സയുടെ കുപ്പായത്തിൽ അല്ലാതെ മറ്റൊരു കുപ്പായത്തിൽ കളിക്കുന്നത് പോലും അവർ ആഗ്രഹിച്ചിടരുന്നില്ല.എന്നാൽ ബാഴ്സലോണയുടെ സാമ്പത്തിക പ്രശ്നങ്ങളും മറ്റു പ്രശ്നങ്ങളും മെസ്സിയെ ബാഴ്സ വിടാനുള്ള കാരണങ്ങളാക്കി മാറ്റി.

Lionel Messi/ Barcelona

നിലവിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് വേണ്ടിയാണ് ലയണൽ മെസ്സി കളിക്കുന്നതെങ്കിലും മെസ്സിയെ പരാമർശിക്കുമ്പോൾ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്തതാണ് ബാഴ്സലോണ എന്ന ക്ലബ്ബ്. മെസ്സി എന്ന താരം ഉദിച്ചതിലും തിളങ്ങിനിന്നതിലും പ്രധാനപങ്ക് ബാഴ്സലോണയ്ക്കുണ്ട്. കടുത്ത മെസ്സി വിരോധികൾ പോലും അദ്ദേഹം ക്യാമ്പ് നൗ വിടാൻ ആഗ്രഹിച്ചിരുന്നില്ല എന്നത് ഒരു വാസ്തവമാണ്. മെസ്സി ബാഴ്സയുടെ കുപ്പായത്തിൽ അല്ലാതെ മറ്റൊരു കുപ്പായത്തിൽ കളിക്കുന്നത് പോലും അവർ ആഗ്രഹിച്ചിരുന്നില്ല.

എന്നാൽ ബാഴ്സലോണയുടെ സാമ്പത്തിക പ്രശ്നങ്ങളും മറ്റു പ്രശ്നങ്ങളും മെസ്സിയെ ബാഴ്സ വിടാനുള്ള കാരണങ്ങളാക്കി മാറ്റി. ബാഴ്സലോണ വിടുമ്പോൾ മെസ്സി നടത്തിയ വിടവാങ്ങൽ പ്രസംഗം എല്ലാ ഫുട്ബോൾ ആരാധകരെയും ഒന്നാകെ കണ്ണീരണിപ്പി ച്ചതാണ്. കാരണം ആ ക്ലബ്ബ് മെസ്സിയെയും മെസ്സി ആ ക്ലബ്ബിനെയും അത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കൽ ഞാൻ ഇവിടെ തിരിച്ചുവരുമെന്ന് മെസ്സി ആ പ്രസംഗത്തിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

Lionel Messi/ Barcelona

പ്രസംഗത്തിൽ മെസ്സി പറഞ്ഞതുപോലെ ആ രണ്ടാം വരവിന് കാത്തിരിക്കുകയാണ് ക്യാമ്പ് നൗവിലെ ഫുട്ബോൾ ആരാധകർ. എന്നാൽ ആ രണ്ടാംവരവ് ഉടൻ തന്നെ ഉണ്ടാകും എന്ന പ്രതീക്ഷ ബാഴ്സ ആരാധകർ ഉണ്ട്. അതിനുള്ള കാരണം പുതിയ പരിശീലകനായി എത്തിയ സാവിയാണ്.

മെസ്സിയുമായി നല്ലൊരു സൗഹൃദം സൂക്ഷിക്കുന്ന സാവി മെസ്സിയെ വീണ്ടും ക്യാമ്പ് നൗവിൽ എത്തിക്കുമെന്ന് ബാഴ്സ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.കൂടാതെ കഴിഞ്ഞ ദിവസം സാവിക്ക് ആശംസയുമായി ലയണൽ മെസ്സി രംഗത്തെത്തിയിരുന്നു. ബാഴ്സലോണയെ മുന്നോട്ടു നയിക്കാൻ സാവിക്ക് സാധിക്കും എന്ന ആശംസയാണ് മെസ്സി അറിയിച്ചത്.

സാവിക്ക് മെസ്സി ആശംസകൾ അറിയിച്ചതോടെയാണ് ബാഴ്സ ആരാധകർക്ക് വീണ്ടും പ്രതീക്ഷ നൽകിയിരിക്കുന്നത്. അയാളിൽ ഇപ്പോഴും ബാഴ്സയോടുള്ള സ്നേഹമുണ്ടെന്നും അതിനാൽ സാവിയുടെ നേതൃത്വത്തിൽ തന്നെ മെസ്സി ക്യാമ്പ് നൗവിലേക്ക് മടങ്ങി വരുമെന്നുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ആരാധകർ ഇത്തരത്തിൽ പ്രതീക്ഷിക്കുന്നുണ്ട് എങ്കിലും പിഎസ്ജിയുമായുള്ള മെസ്സിയുടെ രണ്ട് വർഷത്തെ കരാറും ബാഴ്സയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം വീണ്ടും ബാഴ്സയ്ക്ക് മുന്നിൽ തടസ്സമയുണ്ട്.

കനലു കെട്ടിട്ടില്ല ചികയാൻ നിന്നാൽ പൊള്ളും, ചെകുത്താന്മാർ വീണ്ടും വീര്യത്തിലേക്ക്…

SRH ആരെയൊക്കെ നിലനിർത്തും, വില്യംസണും ഉംറാൻ മാലിക്കും തുടരുമോ?