in ,

LOVELOVE AngryAngry LOLLOL OMGOMG CryCry

പരിക്കേറ്റ രാഹുലിന് പകരം വരുന്നത് സർപ്രൈസ് താരം, ഈ പരുക്ക് പരീക്ഷണത്തിന് വീണു കിട്ടിയ ഒരവസരം കൂടിയാണ്…

rahul kp

ഇന്ത്യൻ സൂപ്പർ ലീഗ് 2021 എഡിഷൻ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൂപ്പർതാരം രാഹുൽ കെ പി പരിക്കേറ്റ് പുറത്തായത് അവർക്ക് വളരെ വലിയ ഒരു തിരിച്ചടി തന്നെയാണ്. ആദ്യ മത്സരത്തിലെ പരാജയം സൃഷ്ടിച്ച മുറിവിൽ മുളകുപൊടി പുരട്ടുന്നത് പോലെയായിരുന്നു രാഹുലിന്റെ പരുക്ക്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ നിലവിൽ ഏറ്റവുമധികം ആരാധകരുള്ള യുവതാരം രാഹുൽ കെപി തന്നെയാണ്. കളിക്കളത്തിൽ വളരെയധികം കഠിനാധ്വാനം ചെയ്യുവാൻ തയ്യാറുള്ള രാഹുലിന്റെ സേവനം ഒരുമാസത്തിലേറെ നഷ്ടപ്പെടുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ചങ്കിടിപ്പ് നിലക്കുന്ന ഓർമ്മപ്പെടുത്തലാണ്. ആരാണ് അദ്ദേഹത്തിന് പകരക്കാരൻ എന്നത് ആരാധകരെ ഉലയ്ക്കുന്ന ചോദ്യം തന്നെയാണ്.

rahul kp

നാളെ വൈകിട്ട് 7.30ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയെ നേരിടുന്നതിന് മുന്നോടിയായി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടന്ന വാർത്താസമ്മേളനത്തിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആരാണ് രാഹുലിന്റെ പകരക്കാരൻ എന്ന ചോദ്യത്തിന് ഉത്തരം നൽകിയത്. രാഹുലിന് പകരം ആ സ്ഥാനത്ത് വിദേശ താരങ്ങൾ ആരും കളിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

യുവ പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിലേറെ പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന പ്രതിഭയുള്ള നിരവധി യുവ ഇന്ത്യൻ താരങ്ങൾ തങ്ങളുടെ ടീമിലുണ്ട്. അതിൽ മിക്കവർക്കും ഇതുവരെ ആദ്യ ഇലവനിൽ ഇന്ത്യൻ സൂപ്പർ ലീഗ് കളിയ്ക്കുവാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് അവർക്ക് ആദ്യ ഇലവനിൽ ഇടം നൽകുവാൻ ഒരു മികച്ച അവസരം ഇതാണ്- ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ തയ്യാറാക്കുന്ന ദീർഘവീക്ഷണമുള്ള ഒരു ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. യുവതാരങ്ങൾക്ക് മത്സര പരിചയം നൽകി അവരെ ഭാവിയിലേക്ക് വാർത്തെടുക്കേണ്ടത് അനിവാര്യമാണ്. ഭാവിയിൽ ബ്ലാസ്റ്റേഴ്സിന്റെ പതാകവാഹകൻ ആകേണ്ട ഒരു സർപ്രൈസ് യുവതാരം ആയിരിക്കും രാഹുലിന് പകരക്കാരനായി കളിക്കുക എന്നതിൻറെ വ്യക്തമായ സൂചന അദ്ദേഹം നൽകി.

ഇനി ആക്രമണം മാത്രമാണ് മുന്നോട്ടുള്ള വഴി: ബ്ലാസ്റ്റേഴ്സ് പരിശീലകൻ…

മെസ്സി-റൊണാൾഡോ എന്നിവരെ പറ്റി പെപ് ഗാർഡിയോള പറഞ്ഞത് ഇങ്ങനെയാണ്..