in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മെസ്സി-റൊണാൾഡോ എന്നിവരെ പറ്റി പെപ് ഗാർഡിയോള പറഞ്ഞത് ഇങ്ങനെയാണ്..

ലോകഫുട്ബോളിലെ മികച്ച താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോണൽ മെസ്സി എന്നിവരെ വാനോളം പ്രശംസിച്ചിരിക്കുകയാണ് സൂപ്പർ പരിശീലകൻ പെപ് ഗാർഡിയോള

Messi and Ronaldo

യുവേഫ ചാമ്പ്യൻസ് ലീഗിൽ PSG-യെ നേരിടുന്നതിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ ലോകഫുട്ബോളിലെ മികച്ച താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോണൽ മെസ്സി എന്നിവരെ വാനോളം പ്രശംസിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളും പ്രീമിയർ ലീഗ് ചാമ്പ്യൻമാരുമായ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള.

മെസ്സിയും റൊണാൾഡോയും ചെയ്ത കാര്യങ്ങൾ അവിശ്വസനീയമാണെന്നും, ക്രിസ്റ്റ്യാനോയെയും മെസ്സിയെയും പോലുള്ള താരങ്ങൾ ഭാവിയിൽ ഉണ്ടാകുമെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് സൂപ്പർ പരിശീലകൻ പെപ് ഗാർഡിയോള പറഞ്ഞിട്ടുള്ളത്. ഇരുവരും നേടിയ ഗോളുകളും കിരീടങ്ങളും മറ്റുമെല്ലാം കൊണ്ട് അവർ അതുല്യമായ ഒരു ചരിത്രം എഴുതി ചേർത്തു എന്നും പെപ് കൂട്ടിച്ചേർക്കുന്നുണ്ട്.

Messi and Ronaldo

“ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോണൽ മെസ്സിയും ചെയ്ത കാര്യങ്ങൾ ഇനി ഭാവിയിൽ സംഭവിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അസാധ്യമായ കാര്യങ്ങൾ ആണ് അവർ ചെയ്തിട്ടുള്ളത്. ചിലപ്പോൾ ഭാവിയിൽ ഞാൻ കണ്ടേക്കാം, പക്ഷെ അങ്ങനെ ഒന്ന് ഭാവിയിൽ സംഭവിക്കുമെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നില്ല. ക്രിസ്റ്റ്യാനോയും മെസ്സിയും നേടിയ ഗോളുകളും കിരീടങ്ങളും മറ്റുമെല്ലാം അവിശ്വസനീയമാണ്. അവർ എഴുതി ചേർത്തത് അതുല്യമായ ചരിത്രമാണ്, മറ്റുള്ളവർക്ക് ഇത് ബുദ്ദിമുട്ടുള്ള കാര്യമാണ്.”- പെപ് ഗാർഡിയോള പറഞ്ഞു.

നിലവിൽ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ PSG-ക്ക് മുന്നിൽ ഒന്നാമതാണ് മാഞ്ചസ്റ്റർ സിറ്റിയെങ്കിലും, അവസാനമായി ഇരുവരും ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കാൻ PSG-ക്ക് കഴിഞ്ഞിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇതിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ PSG വിജയിക്കുകയാണെങ്കിൽ സിറ്റിയെ മറികടന്നു കൊണ്ട് ഗ്രൂപ്പിൽ ഒന്നാമതാകാൻ മൗറിസിയോ പോചെട്ടിനോയുടെ പാരിസുകാർക്ക് കഴിയും.

പരിക്കേറ്റ രാഹുലിന് പകരം വരുന്നത് സർപ്രൈസ് താരം, ഈ പരുക്ക് പരീക്ഷണത്തിന് വീണു കിട്ടിയ ഒരവസരം കൂടിയാണ്…

പുതിയ യുണൈറ്റഡ് പരിശീലകൻ – ഫെർഗൂസനു യാതൊരു റോളുമില്ലെന്ന് റിപ്പോർട്ട്‌..