in

IPL 2021: കളിക്കുന്ന ഓസ്‌ട്രേലിയൻ താരങ്ങൾക്ക് എതിരെ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ

Australia's Prime Minister Scott Morrison.
ഓസ്ട്രേലിയ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. (AP)

കോവിഡ് പ്രതിസന്ധിയിൽ നിന്നും രക്ഷ നേടാൻ വേണ്ടി നാട്ടിലേക്ക്‌ മടങ്ങാൻ ഓസ്‌ട്രേലിയൻ താരങ്ങൾക്ക് വേണ്ടി ചാറ്റർഡ് ഫ്ലൈറ്റ് ഏർപ്പെടുത്തുവാനുള്ള നിർദ്ദേശത്തിനെതിരെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കുന്ന താരങ്ങൾ സ്വന്തം ചിലവിൽ നാട്ടിലേക്ക് മടങ്ങി വന്നാൽ മതി എന്നു ആണ് അദ്ദേഹം പറയുന്നത്. ഓസ്‌ട്രേലിയൻ ടീമിന്റെ ടൂറിന്റെ ഭാഗമായി അല്ല IPL ലേക്ക് വന്നത് അതു കൊണ്ട് അത്തരം കാര്യങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം അല്ല എന്ന് അദ്ദേഹം പറഞ്ഞു.

ഓരോ IPL കരാറിൽ നിന്നും തുകയുടെ 10% ക്രിക്കറ്റ് ഓസ്‌ട്രേലിയ വർഷാവർഷം കൈപ്പറ്റുന്നുണ്ട് എന്നു വെളിപ്പെടുത്തിയ ക്രിസ് ലിൻ അതു കൊണ്ട് തന്നെ ടൂർണമെന്റ് കഴിഞ്ഞ്‌ താരങ്ങളെ സുരക്ഷിതമായി നാട്ടിൽ എത്തിക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ്ക്ക് ധാർമിക ഉത്തരവാദിത്തം ഉണ്ടെന്നും പറഞ്ഞു.

അതിനായി ചാറ്റർഡ് ഫ്‌ളൈറ്റ് ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് കൊണ്ട് അദ്ദേഹം ക്രിക്കറ്റ് ആസ്‌ട്രേലിയക്ക് സന്ദേശം അയച്ചു.

Juventus FC.

നാണക്കേടിന്റെ പടുകുഴിയിലേക്ക് യുവന്റസ്

Mohammed Siraj of Royal Challengers Bangalore.

IPL 2021: ഒരു റണ്ണിന്റെ ബാംഗ്ലൂർ വിജയം ആവേശം പരകോടിയിൽ