in

CryCry

ഓസ്ട്രേലിയൻ ഇതിഹാസ താരം ആൻഡ്രൂ സൈമൺണ്ട്സ് മരണപെട്ടു, അമ്പരന്ന് ക്രിക്കറ്റ്‌ ലോകം..

ഓസ്ട്രേലിയൻ ഇതിഹാസ താരം ആൻഡ്രൂ സൈമൺണ്ട്സ് മരണപെട്ടു.അമ്പരന്ന് ക്രിക്കറ്റ്‌ ലോകം.ഇന്നലെ രാത്രി ഏറെ വൈകിയാണ് ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഈ വാർത്ത പുറത്ത് വന്നത്.

ഓസ്ട്രേലിയൻ ഇതിഹാസ താരം ആൻഡ്രൂ സൈമൺണ്ട്സ് മരണപെട്ടു.അമ്പരന്ന് ക്രിക്കറ്റ്‌ ലോകം.ഇന്നലെ രാത്രി ഏറെ വൈകിയാണ് ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഈ വാർത്ത പുറത്ത് വന്നത്.

ക്വീൻസ്‌ലാൻഡിൽ വെച്ച് ഉണ്ടായ കാർ അപകടത്തിലാണ് താരം മരണപെട്ടത്. 47 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.ഓസ്ട്രേലിയക്ക്‌ വേണ്ടി 26 ടെസ്റ്റും 198 ഏകദിനവും 14 ട്വന്റി ട്വന്റിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

എന്നും വിവാദങ്ങളുടെ തോഴനാണ് സൈമൺണ്ട്സ്.2008 ൽ ഹർഭജനുമായി നടന്ന മങ്കി ഗേറ്റ് വിവാദമാണ് ഇതിൽ ഏറ്റവും പ്രശസ്തം.2005 ൽ മത്സര തലേന്ന് മദ്യപിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് വിലക്കെർപ്പെടുത്തിയിട്ടുണ്ട്.

2009 ൽ ഇതേ കാരണത്താൽ ഓസ്ട്രേലിയ ബോർഡ്‌ അദ്ദേഹവുമായിയുള്ള കരാർ റദ്ദാക്കിയിരുന്നു.പക്ഷെ ഓസ്ട്രേലിയ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ തന്നെയാണ് അദ്ദേഹം. ഓസ്ട്രേലിയ നേടിയ 2003,2007 ഏകദിന ലോകകപ്പുകളിലും അദ്ദേഹത്തിന്റെ പ്രകടനം നിർണായകമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ 2009 ൽ ഡെക്കാൻ ചാർഞ്ചേയ്സ് കിരീടം നെടുമ്പോഴും അദ്ദേഹം തന്റെ റോൾ ഭംഗി ആക്കിയിരുന്നു.

It’s Liverpool….. Liverpool…. Liverpool…….

ലെവണ്ടോസ്കി ബാർസയിലേക്ക് തന്നെ..